‘ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോയവരെ കോൺഗ്രസുകാർ ആക്ഷേപിക്കുന്നുണ്ടോ’: മന്ത്രി പി എ മുഹമ്മദ് റിയാസ്

muhammed riyas

ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാനായി കോൺഗ്രസിൽ നിന്നും പുറത്തു വരുന്നവർക്കെതിരെ എന്തൊരു ആക്ഷേപമാണ് ചില കോൺഗ്രസ് നേതാക്കൾ നടത്തുന്നത് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോയവരെ കോൺഗ്രസുകാർ ഇതുപോലെ ആക്ഷേപിക്കുന്നുണ്ടോ എന്നും മന്ത്രി ചോദിച്ചു. മാധ്യമങ്ങളൊട് സംസാരിക്കുകയായിരുന്നു മന്ത്രി.

Also read:എഡിഎം നവീൻ്റെ മരണം, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു

‘എവിടെയെത്തി നിൽക്കുന്നു കേരളത്തിലെ കോൺഗ്രസ് എന്നതിന്റെ ഉദാഹരണമാണിത്. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോയ മന്ത്രിമാരുണ്ട്, സമുന്നതരായ നേതാക്കന്മാരുണ്ട്, പല എം എൽ എ മാരുണ്ട്, ജനപ്രതിനിധികളുണ്ട് എന്നാൽ ഇവർക്കെതിരെയൊന്നും ഇല്ലാത്ത ആക്ഷേപമാണ് നിലവിൽ കോൺഗ്രസുകാർ നടത്തുന്നത്. പ്രതിപക്ഷ നേതാവിനുള്ള പ്രശനം കോൺഗ്രസ്സ് വിട്ട് ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാണ് പ്രശനം’ – മന്ത്രി പി എ മുഹമ്മദ് റിയാസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News