കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് മതനിരപേക്ഷ ഇന്ത്യക്ക് അപമാനം: മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഷെയര്‍മാര്‍ക്കറ്റിലെ ചില ഷെയര്‍ ബ്രോക്കര്‍മാരുടെ മനസാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ലാഭനഷ്ടങ്ങളുടെ ചില കള്ളികളില്‍ മാത്രം സമകാലിക രാഷ്ട്രീയത്തെ നോക്കിക്കാണുന്ന അത്തരക്കാരാണ് കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത്. അത് മതനിരപേക്ഷ ഇന്ത്യക്ക് അപമാനമാണെന്നും എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മതവര്‍ഗീയതയ്ക്ക് എതിരെ മതനിരപേക്ഷത സംരക്ഷിക്കാന്‍ ജീവന്‍ ഷെയറായി നല്‍കിയവരാണ് ഇടതുപക്ഷം.രാഹുല്‍ ഗാന്ധി വിഷയത്തില്‍ സംഘപരിവാറിന്റെ അമിതാധികാര പ്രവണതയ്‌ക്കെതിരെ ശക്തമായ നിലപാടാണ് സിപിഐഎം സ്വീകരിച്ചിട്ടുള്ളത്. അത് സിപിഐഎം പ്രസ്ഥാനത്തിന്റെ സ്ഥായിയായ നിലപാടാണെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘മതനിരപേക്ഷത സംരക്ഷിക്കാന്‍ ജീവന്‍ ഷെയറായി നല്‍കിയവരുടെ പിന്‍മുറക്കാരാണ് ഞങ്ങള്‍ ‘ എന്ന തലക്കെട്ടോടെ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

”മതനിരപേക്ഷത സംരക്ഷിക്കാന്‍ ജീവന്‍ ഷെയറായി നല്‍കിയവരുടെ പിന്‍മുറക്കാരാണ് ഞങ്ങള്‍”

രാഹുല്‍ ഗാന്ധി വിഷയത്തില്‍ സംഘപരിവാറിന്റെ അമിതാധികാര പ്രവണതയ്‌ക്കെതിരെ ശക്തമായ നിലപാടാണ് സിപിഐഎം സ്വീകരിച്ചിട്ടുള്ളത്.
അത് ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ സ്ഥായിയായ നിലപാടുമാണ്.

രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് സമാനമായി നീങ്ങുമ്പോഴും ഷെയര്‍മാര്‍ക്കറ്റിലെ ചില ഷെയര്‍ ബ്രോക്കര്‍മാരുടെ മനസ്സ് പോലെ,
ലാഭനഷ്ടങ്ങളുടെ ചില കള്ളികളില്‍ മാത്രം സമകാലിക രാഷ്ട്രീയത്തെ നോക്കി കാണുന്ന ചിലര്‍ കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്,
മതനിരപേക്ഷ ഇന്ത്യക്ക് അപമാനമാണ്.

മതവര്‍ഗീയതയ്ക്ക് എതിരെ മതനിരപേക്ഷത സംരക്ഷിക്കാന്‍ ജീവന്‍ ഷെയറായി നല്‍കിയവരാണ് ഞങ്ങള്‍ ഇടതുപക്ഷം.

തിരഞ്ഞെടുപ്പ് ജയിക്കാന്‍ സംഘപരിവാറിന്റെ ഷെയര്‍ പറ്റി ജീവിച്ചവര്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിച്ചാല്‍ ഇങ്ങനെ പലതും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration