‘നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ കേസെടുക്കും’; രാഹുൽ മാങ്കൂട്ടത്തിലിനോട് മുഹമ്മദ് റിയാസ്

നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ കേസെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റ് സ്വാഭാവികമായ ഒന്ന് മാത്രമാണ്. യുഡിഎഫ് ഭരണകാലത്തെ ഭീകരത ഇതിലും ഭയാനകമായിരുന്നു. ഇടത് സർക്കാരിൻ്റെ കാലത്ത് താനും ജയിലിൽ കിടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: ബില്‍കിസ് ബാനോ കേസിലെ കുറ്റവാളികൾ ഒളിവിലെന്ന് റിപ്പോർട്ടുകൾ

മാധ്യമങ്ങൾ രാഹുലിൻ്റെ അറസ്റ്റിനെ പർവ്വതീകരിക്കുകയാണ്. വ്യാജ ഐഡി കേസും കോൺഗ്രസിലെ ആഭ്യന്തര പ്രശ്നവും മറച്ചുവയ്ക്കാനാണ് കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിക്കുന്നത്. ഒരു വിഭാഗം കോൺഗ്രസുകാർ രാഹുലിന് താരപരിവേഷം നൽകാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഡിവൈഎഫ്‌ഐയുടെ മനുഷ്യചങ്ങല: പങ്കെടുക്കാനഭ്യർത്ഥിച്ച് പുകാസ സംസ്ഥാന കമ്മിറ്റി

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധമെന്ന പേരിൽ വ്യാപകമായ അക്രമമാണ് കോൺഗ്രസ് സംസ്ഥാനത്താകെ അഴിച്ചുവിട്ടിരിക്കുന്നത്. ഇന്നലെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പോലീസിന് നേരെ വ്യാപക അക്രമമാണ് നടന്നത്. ഡിവൈഎഫ്ഐ എസ്എഫ്ഐ ഫ്ലക്സ് ബോർഡുകളും കൊടികളും യൂത്ത് കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News