‘ആർഎസ്എസിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ അതിശക്തമായി എതിർക്കുന്ന പ്രസ്ഥാനമാണ് സിപിഐഎം’: മന്ത്രി പി എ മുഹമ്മദ് റിയാസ്

muhammad riyas

ആർഎസ്എസിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ അതിശക്തമായി എതിർക്കുന്ന പ്രസ്ഥാനമാണ് സിപിഐഎം എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അത്തരമൊരു നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായി കേരളത്തിൽ മാത്രം സിപിഐഎമ്മിന്റെ 200ലധികം സഖാക്കളെയാണ് ആർഎസ്എസ് കൊലപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  ഇനി സിംഹ ഗർജ്ജനം! ഇംഗ്ലണ്ട് ലയൺസ് പുരുഷ ടീമിൻറ്‍റെ ഹെഡ് കോച്ചായി ആൻഡ്രൂ ഫ്ലിന്റോഫ് എത്തുന്നു

“മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും ഉൾപ്പെടെ സിപിഐഎമ്മിന്റെ നേതൃനിര ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരെഅതിശക്തമായ നിലപാട്അവരുടെ സാമൂഹിക ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ കൈക്കൊണ്ടവരാണ്. ഇത്തരം ശക്തികൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയവരാണ് അവർ. അത്തരം നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻറെ തലയ്ക്ക് രണ്ട് കോടി ഇനാം മധ്യപ്രദേശിലെ ആർഎസ്എസ് നേതാവ് പ്രഖ്യാപിച്ചതാണ്. അപ്പോൾ ഇത്തരം കാര്യങ്ങളിൽ ഞങ്ങളുടെ നിലപാടിനെ കുറിച്ച് ജനങ്ങൾക്ക് ഒരു സംശയവുമില്ല.”- മന്ത്രി പറഞ്ഞു.എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിൽ സിപിഐഎമ്മിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത് കോൺഗ്രസ്സാണ് എന്നും ആർഎസ്എസിന്റെ ശാഖയ്ക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്ന് പറഞ്ഞ വ്യക്തിയാണ് കേരളത്തിലെ കോൺഗ്രസിന്റെ പ്രസിഡന്റ്‌ എന്നും അദ്ദേഹം വിമർശിച്ചു.

ALSO READ: വെറുതെയങ് കുടിച്ചാൽ പോരാ ! വെള്ളം കുടിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം

ഒരു ഫോട്ടോയ്ക്ക് മുന്നിൽ വണങ്ങി നിൽക്കുന്ന തന്റെ ചിത്രത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഇതുവരെയും കൃത്യമായ ഒരു മറുപടി പറഞ്ഞിട്ടില്ല. കേരളത്തിൻറെ നിയമസഭയിൽ ആദ്യമായി അക്കൗണ്ട് തുറക്കാൻ നേമത്ത് ബിജെപിക്ക്സൗകര്യം ചെയ്തു കൊടുത്തത് കോൺഗ്രസ് ആണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും ഇത് ആവർത്തിച്ചു. തൃശ്ശൂരിൽ കോൺഗ്രസിന്റെ വോട്ട് എത്ര ചോർന്നു. ഇതിൻറെ ഭാഗമായുള്ള അച്ചടക്ക നടപടിയുടെ വിവരങ്ങൾ കോൺഗ്രസ് പുറത്തുവിടട്ടെ. എന്നിട്ട് ആവാം ആരോപണങ്ങൾ. ഇതിൽനിന്ന് ശ്രദ്ധ തിരിക്കാൻ ഞങ്ങളുടെ നേരെ ആരോപണമായി വന്നതുകൊണ്ട് ഒരു കാര്യവുമില്ല. ഞങ്ങൾ ഇക്കാര്യത്തിൽ എല്ലാം വ്യക്തമായ നിലപാട് സ്വീകരിക്കുന്നവരാണ്. അതുകൊണ്ടാണ് ആർഎസ്എസ് ഞങ്ങളുടെയൊക്കെ തലയ്ക്ക് ഇനാം പ്രഖ്യാപിക്കുന്നത്.

ALSO READ: നല്ല കിടിലൻ ബാറ്ററി, ഒപ്പം ഫീച്ചേഴ്‌സും: മത്സരം കടുപ്പിക്കാൻ വിവോ വൈ37 പ്രൊ എത്തി

ഏതെങ്കിലും ഉദ്യോഗസ്ഥർ എവിടെയെങ്കിലും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ചൊക്കെ അവർ പറയട്ടെ. ഇതുമായി സിപിഐഎമ്മിനെ കൂട്ടിക്കുഴക്കാൻ ശ്രമിക്കുന്നത് ബോധപൂർവ്വമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സിപിഐഎമ്മിന്റെ നേതൃത്വം മോശമാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഇത്. ഇതിനുപിന്നിൽ കൃത്യമായ രാഷ്ട്രീയ താൽപര്യമുണ്ട്. കഴിഞ്ഞ 25 വർഷമായി പിണറായി വിജയന് നേരെ ആക്രമണം നടക്കുകയാണ്. ഇത് കൃത്യമായി ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്. അതിനെ രാഷ്ട്രീയമായിത്തന്നെ ഞങ്ങൾ നേരിടുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News