ഇലവീഴാ പൂഞ്ചിറയിലേക്ക് ഇനി ആസ്വദിച്ച് യാത്ര ചെയ്യാം; സന്തോഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

ജനങ്ങള്‍ ആവശ്യപ്പെട്ട ഒരു പ്രവൃത്തി കൂടി പൂര്‍ത്തിയാക്കിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദീര്‍ഘകാലമായി സഞ്ചാരയോഗ്യമല്ലാതെ കിടന്ന കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാ പൂഞ്ചിറയിലേക്കുള്ള റോഡിന്റെ നിര്‍മാണ പ്രവൃത്തിയാണ് ബിഎം, ബിസി നിലവാരത്തില്‍ പൂര്‍ത്തീകരിച്ചുവെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജനങ്ങള്‍ ആവശ്യപ്പെട്ട ഒരു പ്രവൃത്തി കൂടി പൂര്‍ത്തിയാക്കിയ വിവരം ഏറെ സന്തോഷത്തോടെ ഇവിടെ പങ്കുവെക്കട്ടെ..

ഫോട്ടോയിലുള്ളത് കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാ പൂഞ്ചിറയിലേക്കുള്ള റോഡാണ്. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റസമയത്ത് ദീര്‍ഘകാലമായി സഞ്ചാരയോഗ്യമല്ലാതെ കിടന്ന ഈ റോഡിന്റെ പ്രശ്‌നം ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ജനങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോള്‍ മികച്ച നിലവാരത്തില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ച വിവരം അറിയിക്കുകയാണ്.

ഇലവീഴാപൂഞ്ചിറ മുതല്‍ മേലുകാവ് വരെയുള്ള റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിയാണ് ബിഎം, ബിസി നിലവാരത്തില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

Also Read :  മണിപ്പൂരിലെ 12 വിദ്യാര്‍ത്ഥികള്‍ ഇനി കേരളത്തില്‍ പഠിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News