കോഴിക്കോട് ഗോതീശ്വരം ബീച്ചിലെ നവീകരണ പ്രവൃത്തിയുടെ ഉദ്‌ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. 80 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന പ്രവൃത്തിയിൽ ജോഗിങ് ട്രാക്ക്, ഇരിപ്പിടങ്ങൾ, നടപ്പാതകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല.
ALSO READ: സമസ്തയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം, അതിനാരും വഴിപ്പെടരുത്; ജിഫ്രി മുത്തുക്കോയ തങ്ങൾ
ഗോതീശ്വരം ബീച്ചിൽ സർഫിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ആദ്യമായി സർഫിംഗ് സ്‌കൂൾ ആരംഭിച്ചത് ഗോതീശ്വരം ബീച്ചിലാണ്. തദ്ദേശീയരെയാണ് പരിശീലനം നൽകി ട്രെയിനർമാരായി നിയോഗിച്ചിട്ടുള്ളത്. നവീകരണ പ്രവൃത്തി ഗോതീശ്വരം ബീച്ചിന്റെ മുഖച്ഛായ മാറ്റുമെന്നും വിനോദ സഞ്ചാര ഭൂപടത്തിൽ പ്രത്യേകമായ ഇടം ബീച്ചിനു നൽകുമെന്നും മന്ത്രി പറഞ്ഞു. നവീകരണ പ്രവൃത്തിയുടെ ഉദ്‌ഘാടന ചടങ്ങിൽ മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ALSO READ: താമരശ്ശേരിയില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here