‘ഒരിക്കലും മായാത്ത നാമമാണ് സഖാവ് പുഷ്പന്‍’ : മന്ത്രി പി എ മുഹമ്മദ് റിയാസ്

MUHAMMED RIYAS

കൂത്തുപറമ്പ് സമരനായകന്‍  പുഷ്പന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭൂമിയില്‍ മനുഷ്യരുള്ള കാലത്തോളം മായാത്ത നാമമാണ് സഖാവ് പുഷ്പന്റേതെന്ന് അദ്ദേഹം പറഞ്ഞു. അവകാശ സമരങ്ങളുടെ ഭൂമികയില്‍ മറക്കാനാവാത്ത അദ്ധ്യായമാണ് സഖാവ് പുഷ്പന്റെ ജീവിതമെന്നും ചലനമറ്റു കിടക്കുമ്പോഴും അദ്ദേഹം പുതിയ തലമുറകളുടെ ചിന്തയേയും രാഷ്ട്രീയത്തേയും ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും മന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. പുഷ്പന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും വേദനയില്‍ പങ്കുചേരുന്നതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ALSO READ; ‘പൊരുതുന്ന ജനവിഭാഗങ്ങൾക്ക് കരുത്തേകിയ വിപ്ലവകാരി’; ടി.പി. രാമകൃഷ്ണൻ

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു കൂത്തുപറമ്പ് സമരനായകന്‍ സഖാവ് പുഷ്പന്റെ അന്ത്യം. മൂന്ന് പതിറ്റാണ്ട് നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ (54) മരണത്തിന് കീഴടങ്ങിയത്. ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവ ഗുരുതരാവസ്ഥയില്‍ പുഷ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News