2019 വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൻ്റെ വേർഷൻ 2 ആണ് 2024 പാലക്കാട് ഉപതെരഞ്ഞെടുപ്പെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് വട്ടിയൂക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2016 ലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. അന്നത്തെ വട്ടിയൂര്‍ക്കാവിന്‍റെ വെര്‍ഷന്‍ ടുവാണ് പാലക്കാട്. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല. കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങളുണ്ട്. അതുപോലെ തന്നെ ബിജെപിക്കുള്ളിലും പ്രശ്നങ്ങളുണ്ട്. അതുകൊണ്ടുതന്നെ എല്‍ഡിഎഫിന് അനുകൂലമായ സ്ഥിതിയാണുള്ളതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ALSO READ; പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; പി സരിനെ തള്ളി വി കെ ശ്രീകണ്ഠൻ
തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷം നല്ല വിജയം നേടുമെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് കടുത്ത പ്രതിസന്ധിയിലാണ്. കേരളത്തില് ആദ്യമായി താമര വിരിഞ്ഞതോടെ കോണ്‍ഗ്രസിനുള്ളിലാണ് പ്രശ്നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ഡിസിസി ഓഫീസില്‍ കൂട്ടത്തല്ലുണ്ടായി. ഡിസിസി അധ്യക്ഷന്‍ രാജിവെച്ചു. യുഡിഎഫ് ചെയര്‍മാന്‍ രാജിവെക്കുന്ന സ്ഥിതിയുണ്ടായി. വോട്ട് മറിച്ചതിന് നിരവധി പരാതി വന്നു, കൈപ്പത്തിക്ക് വോട്ട് ചെയ്യുന്നവര്‍ താമരയ്ക്ക് വോട്ട് മറിച്ചു. ഇതോടെ ഒരു അന്വേഷണ കമ്മീഷനെ മനസില്ലാ മനസോടെ വെച്ചു. എന്നാല്‍ ആ കമ്മീഷന്‍ എവിടെപ്പോയി. ആ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് അതേ ജില്ലയിലെ ഒരു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പെങ്കിലും പുറത്തുവിടാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.
2021 ലെ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടിന്‍റെ അമ്പത് ശതമാനം എല്‍ഡിഎഫിന് ലഭിച്ച മണ്ഡലമാണ് ചേലക്കര. ഇത്തവണ ചേലക്കര നിയോജകമണ്ഡലം കണ്ട സര്‍വകാല റെക്കോര്‍ഡിന് എല്‍ഡിഎഫ് വിജയിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here