‘പാലക്കാട് ബിജെപിയുടെ രക്ഷാധികാരിയായത് വി ഡി സതീശൻ’; മന്ത്രി പി എ മുഹമ്മദ് റിയാസ്

muhammed riyas

ഉപതെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലക്കാട് ബിജെപിയുടെ രക്ഷാധികാരിയായത് വി ഡി സതീശനാണെന്ന് അദ്ദേഹം വിമർശിച്ചു.മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന പ്രസ്താവനയാണ് ബിജെപിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.

ഇരു വർഗീയതയേയും യുഡിഎഫ് പ്രോത്സാഹിപ്പിച്ചുവെന്നും ബിജെപിക്ക് ഓക്സിജൻ നൽകുകയായിരുന്നു പ്രതിപക്ഷ നേതാവ് എന്നും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്കകത്ത് അഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് സിപിഐഎം നേരത്തെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവനകളാണ് അവരെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്‌. കൂടുതൽ നാണക്കേടിലേക്ക്‌ പോവുകയായിരുന്ന ബിജെപിയെ കൈപിടിച്ച്‌ രക്ഷിക്കുകയായിരുന്നു. രണ്ട്‌ മതവർഗീയ ശക്തികളേയും യുഡിഎഫ് പ്രോത്സാഹിപ്പിക്കുന്നു.

ENGLISH NEWS SUMMARY: Minister PA Muhammad Riaz lashed out at Opposition leader VD Satheesan after the by-elections.He criticized that VD Satheesan is the patron of BJP in Palakkad. He mocked that the statement that the contest is between UDF and BJP has put BJP in the second position

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News