‘ഞങ്ങളെ നിങ്ങൾ ആക്രമിച്ചോളൂ, പുഞ്ചിരിച്ചു കൊണ്ട് നേരിടും’; മാധ്യമങ്ങളുടെ കുപ്രചരണത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

ചാവക്കാട്ടെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നു എന്ന മാധ്യമങ്ങളുടെ കുപ്രചരണത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒരു സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട വരുമാന സ്രോതസ്സായ ടൂറിസം മേഖലയ്ക്ക് പ്രയാസം സൃഷ്ടിക്കാൻ എന്തിനിങ്ങനെ അസംബന്ധ പ്രചരണങ്ങൾ നടത്തുന്നു എന്നാണ് മന്ത്രി ചോദിച്ചത്. നവകേരള സദസ്സിന്റെ വേദിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വ്യക്തിപരമായി ഞങ്ങളെ എങ്ങനെ വേണമെങ്കിലും നിങ്ങൾ ആക്രമിച്ചോളൂ. പുഞ്ചിരിച്ചു കൊണ്ട് ഞങ്ങൾ അതിനെ നേരിട്ടു മുൻപോട്ട് പോകും എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ ഈ അസംബന്ധ പ്രചരണങ്ങൾ എന്തിനു നടത്തുന്നുവെന്നാണ് മന്ത്രി ചോദിച്ചത്.

ALSO READ: ബിനാൻസിന്റെ പ്രമോഷൻ; ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കേസ്

അതേസമയം കടലേറ്റമുണ്ടാകുന്ന സമയത്ത് അപകടം ഒഴിവാക്കാന്‍ ബ്രിഡ്ജിലേക്കുള്ള പ്രവേശനം തടഞ്ഞ് ബ്രിഡ്ജിലെ ഘടകങ്ങള്‍ അഴിച്ചുമാറ്റുമെന്നും ഇതുകണ്ട ചിലര്‍ പാലം തകര്‍ന്നതായി പ്രചരിപ്പിച്ചതെന്നും പി എ മുഹമ്മദ് റിയാസിന്റെ മന്ത്രിയുടെ ഓഫീസിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.

ALSO READ: പ്രവാചകനെ കുറിച്ച് സാമൂഹികമാധ്യമത്തില്‍ പോസ്റ്റ്; കാശ്മീര്‍ സര്‍വകലാശാലകളില്‍ പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News