ഹൈജാക്ക് പദം ചേരുന്നത് പ്രതിപക്ഷനേതാവിന് തന്നെ, തൻ്റെ പിന്നാലെ കൂടുന്നത് എന്താണെന്ന് ജനങ്ങൾക്ക് അറിയാം: മന്ത്രി മുഹമ്മദ് റിയാസ്

ദിവസവും ഒരേ ആരോപണം ഉന്നയിക്കുകയാണ് പ്രതിപക്ഷ നേതാവ് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം ഡയറക്ടർ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയതാണ് എന്നും മന്ത്രി പറഞ്ഞു.എല്ലാ ചർച്ചകളും മന്ത്രിയോട് പറഞ്ഞ് നടത്തണമെന്നില്ല. നേരത്തെ എല്ലാം വ്യക്തമാക്കിയതാണ് എന്നും മന്ത്രി പറഞ്ഞു.

ALSO READ: കോട്ടയം നഗരമധ്യത്തില്‍ കടകള്‍ കുത്തി തുറന്ന് മോഷണം

പ്രതിപക്ഷ നേതാവ് ചർച്ച നടത്തിയെന്ന് ഉറപ്പിച്ച് പറയുന്നത് രാജീവ് ഗാന്ധി ഇൻസ്റ്റിറൂട്ടിൽ കെ എസ്‌ യു നടത്തിയ ചർച്ചയെക്കുറിച്ചാണോ എന്നും മന്ത്രി ചോദിച്ചു. എല്ലാ കാര്യങ്ങളും എക്സൈസ് വകുപ്പ് മന്ത്രി വ്യക്തമാക്കി കഴിഞ്ഞതാണ്. തൻ്റെ പിന്നാലെ കൂടുന്നത് എന്താണെന്ന് ജനങ്ങൾക്ക് അറിയാം.ഹൈജാക്ക് പദം ചേരുന്നത് പ്രതിപക്ഷനേതാവിന് തന്നെ എന്നും മന്ത്രി പറഞ്ഞു.അത് കെ പിസിസി പ്രസിഡൻ്റ് നടത്തിയ വാർത്തസമ്മേളനത്തിൽ കണ്ടതാണ് എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍; കോടതിയില്‍ നാടകീയ രംഗങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News