വിപ്ലവ ഗായികയും ചലച്ചിത്ര പിന്നണി ഗായികയുമായ മച്ചാട്ട് വാസന്തിയുടെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. മണിമാരൻ തന്നത് പണമല്ല പൊന്നല്ല എന്ന ഒറ്റപ്പാട്ടുകൊണ്ട് മലയാളിയുടെ മനസിൽ എക്കാലത്തേക്കും കുടിയേറിയ മലയാളത്തിൻറെ പ്രിയ ഗായികയാണ് മച്ചാട്ട് വാസന്തി എന്നും അടിമുടി കലാകാരിയായിരുന്ന മച്ചാട്ട് വാസന്തിയുടെ വിയോഗം തീരാ നഷ്ടമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:
ആദരാഞ്ജലികൾ 🌹
മണിമാരൻ തന്നത് പണമല്ല പൊന്നല്ല എന്ന ഒറ്റപ്പാട്ടുകൊണ്ട് മലയാളിയുടെ മനസിൽ എക്കാലത്തേക്കും കുടിയേറിയ മലയാളത്തിൻറെ പ്രിയ ഗായികയാണ് മച്ചാട്ട് വാസന്തി . മലയാളത്തിന്റെ അഭിമാനമായ ബാബുരാജിന്റെ ഈണത്തിൽ യേശുദാസിനൊപ്പം വാസന്തി പാടിയ ഈ ഗാനം തലമുറകൾ ഏറ്റുപാടി. സിനിമാഗാനങ്ങൾ പിന്നീട് പലതും പാടി. ഏറ്റവും ഒടുവിൽ മീശമാധവനിലെ പത്തിരി ചുട്ടു വിളമ്പി വിളിച്ചത് എന്ന ഗാനവും ശ്രീമതി വാസന്തി മലയാളികൾക്കായി സമ്മാനിച്ചു.
സിനിമയെക്കാൾ വാസന്തിയുടെ തട്ടകം കോഴിക്കോട്ടെ നാടകങ്ങളായിരുന്നു. പതിമൂന്നാം വയസ്സിലാണ് അവർ പച്ചപ്പനന്തത്തെ എന്ന പാട്ടുപാടുന്നത്. നാടകത്തിൽ അഭിനയിക്കുകയും ചെയ്തു. നെല്ലിക്കോട് ഭാസ്കരന്റെയും ബഹുദൂറിന്റെയും പിജെ ആന്റണിയുടെയും നാടകങ്ങളിൽ വാസന്തി അതുല്യമായ വേഷങ്ങൾ ചെയ്തു. തിക്കോടി എൻറെ നിരവധി നാടകങ്ങളിൽ അവർ നായികയും ഗായികയുമായി. അടിമുടി കലാകാരിയായിരുന്ന മച്ചാട്ട് വാസന്തിയുടെ വിയോഗം തീരാ നഷ്ടമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here