പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങളെ ചേര്‍ത്തുപിടിച്ച് കേരളത്തെ നയിച്ച മുഖ്യമന്ത്രിക്ക് അഭിമാനത്തോടെ ഈ കസേരയിലിരിക്കാനാകും; മന്ത്രി പി എ മുഹമ്മദ് റിയാസ്

പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങളെ ചേര്‍ത്തുപിടിച്ച് കേരളത്തെ നയിച്ച മുഖ്യമന്ത്രിക്ക് അഭിമാനത്തോടെ ഈ കസേരയിലിരിക്കാനാകുമെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചറിയണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചാത്തന്നൂരിലെ നവകേരള സദസിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2016ലെ ഇടതുമുന്നണി സര്‍ക്കാരിനെ നയിച്ച്, 2021ല്‍ കൂടുതല്‍ സീറ്റുനേടി ജനപിന്തുണയോടെ വീണ്ടും അധികാരത്തിലെത്തിയ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അഭിമാനത്തോടെ ആ കസേരയിലിരിക്കാനാകുമെന്നതില്‍ സംശയം വേണ്ട എന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘നാന്‍ ആണയിട്ടാല്‍ അതു നടന്തുവിട്ടാല്‍’, അതെ അത് നടക്കുന്നു; എം ജി ആറിന് മുന്നിൽ പ്രണവും ധ്യാൻ ശ്രീനിവാസനും

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേതുപോലെ മതവര്‍ഗീയ കലാപങ്ങളും കാവിവല്‍ക്കരണം വിദ്യാഭ്യാസ സിലബസുകളില്‍ കുത്തിവച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തെ തുടക്കത്തിലേ യുവതലമുറയ്ക്കു പരിചയപ്പെടുത്തുകയും ചെയ്യുന്ന നിലപാടുകള്‍ക്കെതിരെ കരുത്തോടെ മതനിരരപേക്ഷ നിലപാടെടുക്കുന്ന മുഖ്യമന്ത്രി നാണത്തോടെയല്ല അഭിമാനത്തോടെയാണ് ആ കസേരയിലിരിക്കുന്നതെന്നതില്‍ ഒരു സംശയവും വേണ്ട എന്നും മന്ത്രി വ്യക്തമാക്കി .

എന്നാല്‍ പ്രതിപക്ഷ നേതാവ് ഒന്നു കണ്ണാടിയില്‍ നോക്കണം. അദ്ദേഹത്തിനു നാണംകൊണ്ട് ആ കസേരയിലിരിക്കാനാകുമോയെന്നും ബിജെപി ഇതര സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ ഭരണഘടനാപദവികളിലിരിക്കുന്നവരെ ഉപയോഗിച്ച് ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാടെടുക്കുന്ന ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാവായി പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കാന്‍ അദ്ദേഹത്തിനു നാണമില്ലേ? എന്നും മന്ത്രി ചോദിച്ചു.ഇവിടെ ബിജെപിയുടെ ബി ടീമായി അവര്‍ക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുത്ത് ആ കസേരയിലിരിക്കാന്‍ അദ്ദേഹത്തിനു നാണമില്ലേ? കേരളമിതുവരെ കാണാത്ത ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവിന് ആ കസേരയിലിരിക്കാന്‍ നാണമുണ്ടോ? എന്നും മന്ത്രി ആവർത്തിച്ചു.

പ്രതിപക്ഷ നേതാവ് കണ്ണാടിയില്‍ നോക്കിയാല്‍ നാണംകൊണ്ട് ലജ്ജിച്ച് തലകുനിക്കും. നാണത്തിന് കയ്യും കാലും തലയുമുണ്ടെങ്കില്‍ നാണം പറയും, ഞാന്‍ പിന്നില്‍ നടക്കാം, ഇദ്ദേഹം മുന്നില്‍ നടക്കട്ടെയെന്ന്. തെറ്റായ നിലപാടുകളെടുക്കാന്‍ മല്‍സരിക്കുകയാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും. ആ മല്‍സരമാണ് ഇവിടെ നടക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ആദായ വകുപ്പ് പിടിച്ചുവച്ച 300 കോടി രൂപ സർക്കാരിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News