പൗരത്വ നിയമ വിഷയത്തിൽ ബിജെപി വാദത്തെ പിന്തുണച്ച കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തമിഴ്നാട് കോൺഗ്രസിനെ തള്ളി പറയുമോ? മന്ത്രി മുഹമ്മദ് റിയാസ്

പൗരത്വ നിയമ വിഷയത്തിൽ കേരളം സ്വീകരിച്ച പാത പിന്തുടർന്ന് തമിഴ്നാട് സർക്കാരും.തമിഴ്‌നാട്ടിലെ കോൺഗ്രസ് അതിനെ പിന്തുണയ്ക്കുന്നുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

സംസ്ഥാന സർക്കാരിന് പൗരത്വ നിയമം തടയാനാകില്ല എന്ന ബിജെപി വാദത്തെ കേരളത്തിലെ കോൺഗ്രസ് പിന്തുണച്ചു. എന്നാൽ കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ തമിഴ്നാട് കോൺഗ്രസിനെ തള്ളി പറയുമോ ? എന്നും മന്ത്രി തന്റെ പോസ്റ്റിൽ ചോദിച്ചു.

ALSO READ: ഹോളി ആഘോഷത്തിനിടെ യുപിയിൽ മുസ്ലിം കുടുംബത്തിനെ തടഞ്ഞു നിർത്തി ദേഹത്ത് നിറങ്ങളൊഴിച്ചു; ജയ് ശ്രീറാം വിളിച്ച് ആക്രോശിച്ച് പ്രവത്തകർ

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക് പോസ്റ്റ്

പൗരത്വ നിയമ വിഷയത്തിൽ ഒരു സംസ്ഥാന സർക്കാർ എന്ന നിലയിൽ കേരള സർക്കാർ സ്വീകരിച്ച പാതയിലൂടെ തമിഴ്നാട് സർക്കാരും പോരാട്ടത്തിലേക്ക്.
തമിഴ്‌നാട്ടിലെ കോൺഗ്രസ് അതിനെ പിന്തുണയ്ക്കുന്നു.
സംസ്ഥാന സർക്കാരിന് പൗരത്വ നിയമം തടയാനാകില്ല
എന്ന ബി.ജെ..പി വാദത്തെ പിന്തുണച്ച കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ
തമിഴ്നാട് കോൺഗ്രസിനെ തള്ളി പറയുമോ ?
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News