പി എസ് സി ജോലി തട്ടിപ്പ് ആരോപണം; വസ്തുതയില്ല എന്ന് മനസിലായാലും അത് ചിലർ തിരുത്താറില്ല: മന്ത്രി മുഹമ്മദ് റിയാസ്

പി എസ് സി ജോലി തട്ടിപ്പ് ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. തുടർച്ചയായി നെഗറ്റീവ് വിഷയങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കരുത് എന്നും വലിച്ചിഴയ്ക്കുന്ന വിഷയങ്ങളിൽ വസ്തുതയില്ല എന്ന് മനസിലായാലും അത് ചിലർ തിരുത്താറില്ല എന്നും മന്ത്രി പറഞ്ഞു.

ALSO READ: പക്ഷിപ്പനിയിൽ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്: മന്ത്രി വീണാ ജോർജ്

എല്ലാ അതിരുകളും കടന്നു വരുമ്പോൾ അതിനെതിരെ നിയമ നടപടി സ്വീകരിക്കും.അടുത്തകാലത്തായി ഒരു കാര്യവും ഇല്ലാത്ത ആരോപണങ്ങൾ എനിക്ക് നേരെ വരുന്നു,തിരുത്താൻ തയ്യാറാകാത്തത് ന്യായമല്ലല്ലോ.തന്നെ എന്തുകൊണ്ട് ടാർഗറ്റ് ചെയ്യുന്നു എന്ന് ജനങ്ങൾക്കറിയാം. എം എ ബേബിയുടെ വിമർശനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ നേരത്തെ തന്നെ പാർട്ടി സെക്രട്ടറി മറുപടി പറഞ്ഞിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: കേരള ബാങ്ക് വന്നില്ല ആയിരുന്നെങ്കിൽ ഇന്ന് പല ജില്ലാ ബാങ്കുകളും ഉണ്ടാകുമായിരുന്നില്ല, ഈ വർഷം റെക്കോർഡ് ലാഭത്തിൽ: മന്ത്രി വി എൻ വാസവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News