17 വർഷത്തിനു ശേഷം വിച്ഛേദിക്കപ്പെട്ട ബന്ധം വീണ്ടും ഒന്നിക്കുന്നു; പാലം ഇന്ന് തുറക്കും, പോസ്റ്റ് പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ജില്ലയിലെ താളിപ്പാറക്കടവിലെ പുതിയ പാലം ഇന്ന് തുറക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കുവെച്ച പോസ്റ്റിൽ ആണ് 17 വർഷത്തിനു ശേഷം താളിപ്പാറക്കടവിലെ പുതിയ പാലം ഇന്ന് തുറക്കുന്ന വിവരം പങ്കുവെച്ചത്. പുതിയ പാലത്തിനായുള്ള പ്രദേശവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത് എന്നും മന്ത്രി കുറിച്ചു.കൽപ്പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളെയും പനമരം,പടിഞ്ഞാറത്തറ പഞ്ചായത്തുകളെയും ബന്ധിപ്പിച്ച് വെണ്ണിയോട് പുഴയ്ക്ക് കുറുകെ നേരത്തേ ഉണ്ടായിരുന്ന മുളംപാലം തകർന്നിരുന്നു. ഈ സാഹചര്യത്തിൽ രണ്ട് പഞ്ചായത്തുകൾ തമ്മിലുള്ള ബന്ധംതന്നെ വിഛേദിക്കപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ ഇതിലൂടെ ഒന്നിക്കുന്നതെന്നും മന്ത്രി കുറിച്ചു.

ALSO READ:ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം; ബങ്കറുകളില്‍ അഭയംതേടി മലയാളികളും, കുടുങ്ങിയവരില്‍ തീര്‍ത്ഥാടക സംഘവുമെന്ന് റിപ്പോര്‍ട്ട്

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

രണ്ടു കരകൾ കൈകോർക്കുന്നു,
17 വർഷത്തിനുശേഷം…
വയനാട് ജില്ലയിലെ താളിപ്പാറക്കടവിലെ പുതിയ പാലം നാളെ തുറക്കുകയാണ്. കൽപ്പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളെയും പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകളെയും ബന്ധിപ്പിച്ച് വെണ്ണിയോട് പുഴയ്ക്ക് കുറുകെ നേരത്തേ ഒരു മുളംപാലമായിരുന്നു ഉണ്ടായിരുന്നത്. 17 വർഷം മുൻപ് അത് തകർന്നതിനെതുടർന്ന് രണ്ട് പഞ്ചായത്തുകൾ തമ്മിലുള്ള ബന്ധംതന്നെ വിഛേദിക്കപ്പെട്ടിരുന്നു. പുതിയ പാലത്തിനായുള്ള പ്രദേശവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്.
ഒന്നര പതിറ്റാണ്ടിനിപ്പുറം ഇരുകരകളും വീണ്ടും കൈകോർക്കുകയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News