തകരാറിലാകാത്ത ബസിൽ നിന്നും’കാബിനറ്റ് സെൽഫി’ യുമായി മന്ത്രി മുഹമ്മദ് റിയാസ്

നവകേരള സദസിന്റെ ബസ് തകരാറിലായി എന്ന വ്യാജ വാർത്തക്ക് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. NH 66 ആദ്യ റീച്ച് വർക്ക് കഴിഞ്ഞത് കാണാൻ വേണ്ടി ഇറങ്ങിയതോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് തകരാറിലായി എന്ന വാർത്ത വന്നത്. ബസ്സിൽ നിന്നും ഒരു ‘കാബിനറ്റ് സെൽഫി’ എന്ന തലക്കെട്ടോടു കൂടിയാണ് മന്ത്രി വാർത്ത പങ്കുവെച്ചത്. മഞ്ചേശ്വരം സ്വീകരണം കഴിഞ്ഞാൽ ആഡംബരം എന്ന് പ്രചരിപ്പിച്ച ബസ്സിലേക്ക്  മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി ക്ഷണിച്ചിട്ടുള്ള കാര്യവും മന്ത്രി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ALSO READ: ‘നോക്കൂ… ഇതിലെവിടെയാണ് ആഡംബരം കാണാൻ കഴിയുന്നത്?’ മന്ത്രി ആർ ബിന്ദു

ഇതിനോടകം നവകേരള സദസ് ബസിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ ആഡംബര ബസ് എന്ന് പ്രചരിപ്പിച്ച വാർത്തകൾക്ക് അന്ത്യം കുറിച്ചിരുന്നു. ഇതിനിടെയാണ് ബസ് തകരാറിലായി എന്ന രീതിയിൽ വാർത്ത പ്രചരിച്ചത് .

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക് പോസ്റ്റ്

ബസ്സിൽ നിന്നും ഒരു ‘കേബിനറ്റ് സെൽഫി’ പുറപ്പെട്ട ഉടൻ ബസ്സ് തകരാറായി ഞങ്ങൾ ഇറങ്ങി എന്ന് ചാനൽ വാർത്ത വന്നു എന്നറിഞ്ഞു.സംസ്ഥാന സർക്കാർ 5600 കോടി രൂപ ചെലവഴിച്ച് പ്രവൃത്തി ശ്രദ്ധിക്കുന്ന NH 66 ആദ്യ റീച്ച് വർക്ക് കഴിഞ്ഞത് കാണാൻ വേണ്ടി ഇറങ്ങിയതാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. മഞ്ചേശ്വരം സ്വീകരണം കഴിഞ്ഞാൽ ആഡംബരം എന്ന് പ്രചരിപ്പിച്ച ബസ്സിലേക്ക് മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി പ്രസംഗത്തിനിടെ ക്ഷണിച്ചിട്ടുമുണ്ട്.

ALSO READ:  “പണ്ട് മുതലേ അവൾ അങ്ങനെയാണ്”: ലെനയെക്കുറിച്ച് മാതാപിതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News