സിസ്റ്റർ അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർ നിയമനം നൽകി ഉത്തരവിറങ്ങി

സിസ്റ്റർ അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർ നിയമനം നൽകി ഉത്തരവിറങ്ങി. വിരമിക്കൽ മൂലം ഉണ്ടായ ഒഴിവിലേക്കാണ് നിയമനം. കോടതി ഉത്തരവ് പരിശോധിച്ച് തുടർനടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അനിതയെ തിരിച്ചെടുക്കില്ലെന്ന നിലപാട് ആരോഗ്യ മന്ത്രി സ്വീകരിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് അനിതയെ തിരിച്ചെടുക്കുന്ന വിഷയത്തിലെ ഫയൽ മന്ത്രിക്ക് മുന്നിൽ വന്നത്. മറ്റ് കാര്യങ്ങൾ കോടതിയെ ധരിപ്പിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Also Read: കോഴിക്കോട് മെഡിക്കൽ കോളേജിൽ സീനിയർ നേഴ്സിന്റെ പുനർനിയമനം; വിശദീകരണവുമായി എൻജിഒ യൂണിയൻ

കോൺഗ്രസ് സംഘടനാ നേതാവും സീനിയർ നേഴ്സുമായ പി ബി അനിതയുടെ പുനർനിയമനത്തിന്റെ പേരിൽ എൻജിഒ യൂണിയനെതിരെ വ്യാപകമായി ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതിനെ തുടർന്ന് എൻ ജി ഒ യൂണിയൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. അതിജീവിതയ്ക്ക് ആദ്യം ഐക്യ ദാർഢ്യം പ്രകടിപ്പിച്ചത് എൻ ജി ഒയാണ്. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള വിവാദങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കുറ്റക്കാർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന നിലപാടാണ് സംഘടനകൾക്കുള്ളതെന്നും യൂണിയൻ ഭാരവാഹികൾ യോഗത്തിൽ പറഞ്ഞു.

Also Read: കാസർഗോഡ് നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ പിതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News