സോളാര്‍ കേസില്‍ സുപ്രധാന വെളിപ്പെടുത്തലുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ. ഉമ്മന്‍ ചാണ്ടി മാറണമെന്ന് ആഗ്രഹിച്ച ചില കോണ്‍ഗ്രസ് നേതാക്കളാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയതെന്ന് പി സി ചാക്കോ പറഞ്ഞു.
ഗൂഢാലോചനക്കാരില്‍ ഒരാള്‍ ഇന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലെത്തിയതായും പി സി ചാക്കോ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരെ സരിത എഴുതിയതെന്ന പേരില്‍ പുറത്തു വന്ന കത്ത് തയ്യാറാക്കിയത് അതേ മന്ത്രിസഭയിലെ ഒരംഗമായിരുന്നുവെന്നും പി സി ചാക്കോ വെളിപ്പെടുത്തി. ഇത്തരം കുതികാല്‍ വെട്ട് കോണ്‍ഗ്രസില്‍ പുതിയതല്ല. കെ കരുണാകരനെതിരെ ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ നടത്തിയ ഗൂഢാലോചനയുടെ ഉത്പന്നമാണ് ചാരക്കേസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also read- രണ്ട് പോക്‌സോ കേസുകളില്‍ 26കാരന് നൂറ്റിപത്തര വര്‍ഷം കഠിന തടവും ആറ് ലക്ഷം രൂപ പിഴയും
ഉമ്മന്‍ ചാണ്ടിക്കെതിരായി നടന്ന ഗൂഢാലോചനയില്‍ മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ക്ക് പങ്കില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയ ആരോപണം അവര്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കായി കണ്ണീര്‍ പൊഴിക്കുന്ന ചില നേതാക്കളുടെ തനിനിറം പുറത്തു വന്നാല്‍ കേരളം ഞെട്ടുമെന്നും പി സി ചാക്കോ പറഞ്ഞു. സോളാര്‍ വിവാദ കാലത്തടക്കം കോണ്‍ഗ്രസിലെ ഏറ്റവും പ്രമുഖ നേതാവായിരുന്നു പി സി ചാക്കോ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here