അപ്പനും മകനും ഒരുമിച്ചിറങ്ങിയ സാഹചര്യത്തില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കേണ്ടതാണ്; തുഷാര്‍ വെള്ളാപ്പള്ളിയെ പരിഹസിച്ച് പി സി ജോര്‍ജ്

തുഷാര്‍ വെള്ളാപ്പള്ളിയെ പരിഹസിച്ച് പി.സി ജോര്‍ജ് വീണ്ടും രംഗത്ത്. അപ്പനും മകനും ഒരുമിച്ച് ഇറങ്ങിയ സാഹചര്യത്തില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കേണ്ടതാണെന്ന് ജോര്‍ജ്. കോട്ടയത്തെ എന്‍ഡിഎയുടെ പ്രചരണ രംഗത്ത് നിന്നും ജോര്‍ജിനെ പൂര്‍ണമായും ഒഴിവാക്കിയ സാഹചര്യത്തിലാണ് പ്രതികരണം.

Also Read : ‘രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രത്തിനു മേല്‍ വിശ്വാസത്തെ സ്ഥാപിച്ചാല്‍ നമ്മുടെ സ്വാതന്ത്ര്യം എന്നന്നേക്കുമായി നഷ്ടപ്പെടും’; ഇന്ന് അംബേദ്കര്‍ ജയന്തി

കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു പരിഹാസം. ജില്ലയിലെ പ്രധാന നേതാവായിട്ടും കോട്ടയത്തെ എന്‍ഡിഎയുടെ പ്രചരണങ്ങളില്‍ നിന്നും ജോര്‍ജിനെ പൂര്‍ണമായും മാറ്റി നിര്‍ത്തിയിരിക്കുകയാണ്.

തുഷാറുമായുള്ള അഭിപ്രായ ഭിന്നതയാണ് ജോര്‍ജിനെ ഒഴിവാക്കാന്‍ കാരണം. ഇതിനിടയിലാണ് തുഷാറിനെ പരിഹസിച്ച് ജോര്‍ജ് വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News