ലോക്സഭാ തെരഞ്ഞെടുപ്പ്: പ്രകടന പത്രികയില്‍ ജനങ്ങളുടെ നിര്‍ദേശം സ്വീകരിക്കാന്‍ കോണ്‍ഗ്രസ്

2024 ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക തയ്യാറാക്കാന്‍ ജനങ്ങളുടെ നിര്‍ദേശങ്ങളും സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി പ്രകടന പത്രികാ സമിതി രണ്ട് തവണ യോഗം ചേര്‍ന്നു. ജനകീയ പ്രകടന പത്രികയ്ക്ക് രൂപം നല്‍കുമെന്ന് പ്രകടന പത്രികാ സമിതിയുടെ ചുമതല വഹിക്കുന്ന നേതാവ് പി.ചിദംബരം വ്യക്തമാക്കി.

ALSO READ:  വിമാനത്തിന്റെ ശുചിമുറിയിൽ കുടുങ്ങിയ യാത്രക്കാരന് ടിക്കറ്റ് തുക തിരികെ നൽകാനൊരുങ്ങി സ്പൈസ് ജെറ്റ്

ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്നും ഇതിനായി വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ചിദംബരം വ്യക്തമാക്കി. ഇതിനായി യുവാക്കള്‍ , സ്ത്രീകള്‍ , കര്‍ഷകര്‍ എന്നിവരുടെ ഭാഗത്ത് നിന്നും നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നതായും ചിദംബരം കൂട്ടിച്ചേര്‍ത്തു.

ALSO READ:  കൊച്ചിൻ ഷിപ്‌യാർഡ് വികസനം; പദ്ധതികൾ നടപ്പിലാക്കിയതിൽ കേരളത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

പതിനാറംഗ പ്രകടന പത്രിക കമ്മിറ്റിയാണ് കോണ്‍ഗ്രസ് മൂന്നാഴ്ച മുമ്പ് പ്രഖ്യാപിച്ചത്. ഇതിന്റെ ചെയര്‍മാനായി മുന്‍ ധനകാര്യമന്ത്രി പി. ചിദംബരത്തെയും ചുമതലപ്പെടുത്തി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുതിര്‍ന്ന നേതാക്കലായ ആനന്ദ് ശര്‍മ, ജയ്‌റാം രമേശ്, ശശി തരൂര്‍ എന്നിവരാണ് പാനലിലെ മറ്റ് പ്രമുഖ നേതാക്കള്‍. പ്രിയങ്കാ ഗാന്ധി വദേരയും പാനലില്‍ അംഗമാണ്. അതേസമയം ഛത്തിസ്ഗഡില്‍ നിന്നുള്ള ടിഎസ് സിംഗ് ഡിയോയെയാണ് പ്രകടന പത്രിക സമിതിയുടെ കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration