സനാതന ധർമ പരാമർശ വിവാദത്തിൽ പ്രതികരിക്കാനില്ല; പി ചിദംബരം

സനാതന ധർമ്മത്തെക്കുറിച്ച് ഒരു ചർച്ചയും കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നടന്നിട്ടില്ലെന്ന് കോൺഗ്രസ് എംപി പി ചിദംബരം. സനാതന ധർമ്മവുമായി ബന്ധപ്പെട്ട ഒരു വിവാദത്തിനും കോൺഗ്രസ് പാർട്ടി തയ്യാറല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞിരുന്നു, ഞങ്ങൾ ‘സർവ ധർമ്മ സമ ഭവ’യിൽ വിശ്വസിക്കുകയും ആ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു എന്നാണ് പി ചിദംബരം പറഞ്ഞത്. പതിറ്റാണ്ടുകളായി കോൺഗ്രസ് പാർട്ടിയുടെ സ്ഥിരമായ നിലപാടാണിതെന്നും ഈ വിഷയത്തിലെ ഒരു വിവാദത്തിലും ഞങ്ങൾ പ്രതികരിക്കുന്നില്ല  എന്നും ചിദംബരം വ്യക്തമാക്കി. ഇന്ത്യ മുന്നണിയിൽ സനാതന ധർമ പരാമർശത്തിലെ തങ്ങളുടെ അഭിപ്രായം അസ്വരസ്യങ്ങൾ ഉണ്ടാക്കുമെന്നതിനാലാകാം ഈ ഒരു നിലപാട് കോൺഗ്രസ് സ്വീകരിച്ചത് എന്നാണ് വിലയിരുത്തൽ.

ALSO READ:സർക്കാർ ജീവനക്കാർക്കായി ഫ്ലെക്സിബിൾ ജോലി സമയവുമായി കുവൈറ്റ്

അതേസമയം ഹൈദരാബാദിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ബി ജെ പി ക്കെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉയർത്തിയത്.പ്രധാന പ്രശ്‌നങ്ങളെ പൊളളയായ മുദ്രാവാക്യങ്ങള്‍ കൊണ്ട് മൂടിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നാണ് ഖാർഗെ പറഞ്ഞത്. ചൈനീസ് കടന്നുകയറ്റം കേന്ദ്രത്തിന്റെ അശ്രദ്ധ മൂലമാണെന്നും മണിപ്പൂരിലെ തീ മോദി സര്‍ക്കാര്‍ ഹരിയാനയിലെ നൂഹ് വരെ എത്തിച്ചുവെന്നും ഖാർഗെ പറഞ്ഞു.അക്രമ സംഭവങ്ങളിൽ ഇന്ത്യയുടെ പുരോഗമനപരവും മതേതരവുമായ പ്രതിച്ഛായ തകർന്നു കൊണ്ടിരിക്കുകയാണെന്നും ബിജെപി എരിതീയിൽ എണ്ണയൊഴിക്കുകയാണെന്നും ഖാർഗെ പറഞ്ഞു.

ALSO READ:മണിപ്പൂരിലെ തീ മോദി സര്‍ക്കാര്‍ നൂഹ് വരെ എത്തിച്ചു; കേന്ദ്രത്തെ വിമര്‍ശിച്ച് മല്ലികാർജുൻ ഖാർഗെ

അതേസമയം സനാതന ധർമ്മം സമത്വത്തിനും സാമൂഹ്യ നീതിക്കും എതിരാണെന്നും, പകർച്ച വ്യാധികൾ പോലെ ഉന്മൂലനം ചെയ്യേണ്ടതാണെന്നുമുള്ള തമിഴ് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശം വലിയ രീതിയിൽ വിവാദമായിരുന്നു.ബിജെപിക്കിടയിൽ ഈ പരാമർശം വലിയ രീതിയിൽ ചർച്ചയായി. എന്നാൽ തന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് ഉദയനിധി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News