മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്നലെ കണ്ണൂരില്‍ നടന്ന പത്രസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ചന്ത്രപ്രകാശ് ആണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ALSO READ:കൊല്ലത്ത് രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് നേരെ ക്രൂര മർദ്ദനം
മികച്ച കഥാപുസ്തകത്തിനുള്ള പുരസ്‌കാരം എഴുത്തുകാരന്‍ പ്രേമന്‍ ഇല്ലത്തിന്റെ ”അധിനിവേശ കാലത്തെ പ്രണയം ‘ എന്ന കഥാസമാഹാരത്തിന് ലഭിച്ചു. എന്‍ബിഎസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മൂന്നാം പതിപ്പിനാണ് അവാര്‍ഡ് ലഭിച്ചത്.
ALSO READ:വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടു; ബൈക്ക് യാത്രികന്റെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം
മുംബൈയും ഡല്‍ഹിയും കാബൂളും കുവൈറ്റും അധിനിവേശങ്ങളും, പ്രണയവുമെല്ലാം വായനയിലെത്തുന്ന പതിനൊന്ന് കഥകള്‍ ഇപ്പോള്‍ ”അക്രമണ കാലത പ്രേമ ‘ എന്ന പേരില്‍ കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുകയാണ്. പ്രശസ്ത കന്നഡ സാഹിത്യകാരനും നിരൂപകനുമായ ‘കേശവ് മലാഗി’ ആമുഖമെഴുതിയ പുസ്തകം തര്‍ജ്ജിമ ചെയ്തത് പ്രമുഖ വിവര്‍ത്തകന്‍ കെ പ്രഭാകരന്‍ ആണ്.
മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ 119ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഈ മാസം 27ന് കണ്ണൂര്‍ കൂടാളിയില്‍ നടക്കുന്ന ചടങ്ങില്‍ കഥാകാരന്‍ ടി പദ്മനാഭന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.’അധിനിവേശ കാലത്തെ പ്രണയം” ഇംഗ്ലീഷിലും അറബിയിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
മുംബൈ മലയാളിയായ പ്രേമന്‍ ഇല്ലത്ത് രചിച്ച നഗരത്തിന്റെ മാനിഫെസ്റ്റോ എന്ന നോവല്‍ കേരള സാഹിത്യ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ എം. മുകുന്ദന്‍, അക്കാദമി വൈസ് വൈസ് പ്രസിഡന്റും കഥാകൃത്തുമായ അശോകന്‍ ചരുവിലിന് നല്‍കി പ്രകാശനം ചെയ്തത് അടുത്തിടെയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here