ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പി ജി, പി എച് ഡി പ്രവേശനം; മെയ് 15 വരെ അപേക്ഷിക്കാം

ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പി ജി, പി എച് ഡി പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. മെയ് 15 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. https://pgcuet.samarth.ac.in. എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. എം ടെക്, എം എസ് സി കംപ്യൂട്ടർ സയൻസ്, ഡാറ്റ അനലിറ്റിക്‌സ് ആൻഡ് ബയോ, എംബിഎ, പി ജി ഡിപ്ലോമ ഇൻ എംആർഐ, പിഎച്ച്ഡി എന്നിവയ്ക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പി ജി പ്രോഗ്രാമുകളുടെ അപേക്ഷ ഫീസ് രണ്ട് തരത്തിലാണുള്ളത്. സാധാരണ ഫീസ് 750 രൂപയും ഭിന്നശേഷി വിഭാഗക്കാർ 375 രൂപയുമാണ്. സിയുഇടി–പിജി വഴി അപേക്ഷിക്കാൻ 100 രൂപ; പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 50 രൂപ.

Also Read: റിയാദിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സക്ക് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

എൻട്രൻസ് പരീക്ഷകൾ ഡിജിറ്റൽ സർവകലാശാല ജൂൺ 8 ന് നടത്തും. ഡിയുഎടി പ്രോക്ടേഡ് ഓൺലൈൻ രീതിയിലാണു നടത്തുക. 60 മിനിറ്റിൽ 60 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. സിയുഇടി–പിജി വഴിയുള്ള അപേക്ഷ 15 വരെ മാത്രമേ സ്വീകരിക്കൂ. ഡിയുഎടി വഴിയുള്ള അപേക്ഷ 25 വരെ സ്വീകരിക്കും. 60% മാർക്ക് അഥവാ 6.5/10 ഗ്രേഡ് പോയിന്റ് ആവറേജോടെ പ്രസക്ത ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. മുൻ‌ സെമസ്റ്റർ/ വർഷ പരീക്ഷകളെല്ലാം ജയിച്ച്, ആദ്യമായി ഫൈനൽ സെമസ്റ്റർ/ വർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.

Also Read: മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ആരംഭിച്ച് കെഎസ്ഇബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News