അനിൽ ആന്റണിക്കെതിരായ കോഴ ആരോപണം; ദല്ലാൾ നന്ദകുമാർ തന്നെ വന്ന് കണ്ടെന്ന് പി ജെ കുര്യൻ

അനിൽ ആന്റണിക്കെതിരായ കോ‍ഴ ആരോപണത്തിൽ നന്ദകുമാർ തന്നെ വന്ന് കണ്ടിരുന്നു എന്ന് സ്ഥിരീകരിച്ച് പി ജെ കുര്യൻ. അനിൽ ആന്റണി കുറച്ച് പണം തരാനുണ്ടെന്ന് പറഞ്ഞിരുന്നു. എന്തിനാണ് പണം നൽകാൻ ഉള്ളതെന്ന് തിരക്കിയില്ല. ദില്ലിയിലെ ഓഫീസിൽ വന്ന് കാണുകയായിരുന്നു. എ കെ ആൻറണിയോടോ അനിൽ ആന്റണിയോടോ ഈ വിഷയം ധരിപ്പിച്ചത് ആണ് തന്റെ ഓർമ്മ.

Also Read: മതത്തിനതീതമായ സാമൂഹികപ്രതിബദ്ധത; ചെറിയ പെരുന്നാൾ പ്രാർത്ഥനകളിൽ നിറഞ്ഞ് പൗരത്വ നിയമഭേദഗതിക്കെതിരായ ഉറച്ച ശബ്ദം

സി ബി ഐ സ്റ്റാൻഡിങ് കാൺസിലിന് പണം വാങ്ങിയത് എനിക്കറിയില്ല. നന്ദകുമാർ പണം വേണമെന്ന കാര്യം പറഞ്ഞ് എന്നെ സമീപിച്ചിരിന്നു. നന്ദകുമാർ നേരിട്ട് വന്നാണ് കണ്ടതെന്നാണ് ഓർമ. നന്ദകുമാറിന് പണം കിട്ടാനുണ്ട് എന്നാണ് പറഞ്ഞത്. അനിൽ ആൻറണി തിരിച്ചുവന്നാൽ കോൺഗ്രസിൽ എടുക്കണം എന്നാണ് തൻറെ അഭിപ്രായമെന്നും പി ജെ കുര്യൻ പറഞ്ഞു.

Also Read: സ്നേഹത്തിൻ്റെയും പങ്കുവെക്കലിൻ്റെയും കൈ കോർക്കലിൻ്റേതുമാണ് കേരളത്തിൻ്റെ സ്റ്റോറി: ബിനോയ് വിശ്വം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News