ഭാവഗായകൻ 80ന്റെ നിറവിൽ…

ഭാവഗായകന്‍ പി ജയചന്ദ്രന് ഇന്ന് 80-ാം പിറന്നാള്‍. 1944 മാര്‍ച്ച് മൂന്നിനായിരുന്നു ജനനം. അദ്ദേഹത്തിന് പ്രായത്തിന്റെ അസ്വസ്ഥതകൾ ഉണ്ടെങ്കിലും ശബ്ദത്തിന് ഇന്നും യൗവനമാണ്.

തലമുറകള്‍ നെഞ്ചിലേറ്റിയ പതിനയ്യായിരത്തിലേറെ ഗാനങ്ങള്‍ പി ജയചന്ദ്രൻ പാടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേലം അദ്ദേഹം പാടിയിട്ടുണ്ട്. സംഗീതത്തില്‍ രാമനാഥന്‍ മാഷും സിനിമയില്‍ ദേവരാജന്‍ മാസ്റ്ററുമാണ് ആദ്യഗുരുക്കന്മാർ.

ALSO READ: ഐറിസ്‌ അപ്‌ഫെൽ വിടവാങ്ങി

സ്കൂള്‍ യുവജനനോത്സവ വേദിയില്‍ നിന്നാണ് അദ്ദേഹം വെള്ളിത്തിരയിലേക്കെത്തിയത്. 1958ൽ നടന്ന ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗത്തില്‍ ഒന്നാംസ്ഥാനവും ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും കുട്ടിയായ പി ജയചന്ദ്രൻ കരസ്ഥമാക്കിയിരുന്നു. 1965ൽ മദ്രാസിലെത്തി. മലയാള സിനിമയില്‍ ആദ്യ ചുവടുവെപ്പ് ചന്ദ്രതാരയുടെ ‘കുഞ്ഞാലിമരയ്ക്കാർ’ എന്ന ചിത്രത്തിലെ ‘ഒരു മുല്ലപ്പൂ മാലയുമായ’ എന്ന ഗാനത്തിലൂടെയായിരുന്നു. ജയചന്ദ്രനെ കൂടുതല്‍ ജനപ്രിയനാക്കിയത് ജി ദേവരാജന്‍ സംഗീതം ചെയ്ത ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനമാണ്.

ALSO READ: ചെറുപ്പത്തിൽ തങ്ങൾ ഡബ്ബിങ് ആർട്ടിസ്റ്റുകൾ ആയിരുന്നു, എനിക്ക് മുന്നേ ചിദംബരം അഭിനയിക്കാൻ തുടങ്ങി: ഗണപതി

1986ലെ ‘ശ്രീനാരായണ ഗുരു’ എന്ന ചിത്രത്തിലെ ‘ശിവശങ്കരാ സര്‍വ’ എന്ന ഗാനത്തിന് മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്‌കാരം നേടി. ആറ് തവണ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന പുരസ്‌കാരവും തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News