മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ ഇനി ഓര്‍മകളില്‍. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ചേന്നമംഗലം പാലിയത്തെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഇന്നലെ പൂങ്കുന്നത്തെ വീട്ടിലും കേരള സംഗീത നാടക അക്കാദമിയിലും പൊതു ദര്‍ശനത്തിനു വച്ച ശേഷം മൃതദേഹം ഇന്ന് ഇരിങ്ങാലക്കുടയിലെത്തിച്ചിരുന്നു.
പി ജയചന്ദ്രന്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വീട്ടിലെത്തിച്ചത്. പതിനായിരങ്ങളാണ് പ്രിയഗായകനെ ഒരുനോക്ക് കാണാനായി രണ്ടുദിവസമായി ഒഴുകിയെത്തിയത്.
മന്ത്രിമാരായ ആര്‍.ബിന്ദു, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം.സുധീരന്‍, നടന്‍ മമ്മൂട്ടി, ചലച്ചിത്രപ്രവര്‍ത്തകരായ സത്യന്‍ അന്തിക്കാട്, കമല്‍, സിബി മലയില്‍, നടന്‍ ബിജു മേനോന്‍, രമേഷ് പിഷാരടി ഗായകന്‍ എം.ജി.ശ്രീകുമാര്‍, സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ എന്നിവര്‍ അന്ത്യമോപചാരം അര്‍പ്പിക്കാനെത്തി. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ആര്‍.ബിന്ദു പുഷ്പചക്രം സമര്‍പ്പിച്ചു. കൈരളിക്ക് വേണ്ടി ടി.ആര്‍.അജയന്‍ പുഷ്പചക്രം അര്‍പ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here