പി ജയചന്ദ്രന്‍ മലയാളി മനസ്സുകളില്‍ ഭാവസാന്ദ്ര പാട്ടുകള്‍ നിറച്ച ഗായകന്‍; അനുശോചിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

p-jayachandran-mv-govindan-master

മലയാളി മനസുകളില്‍ ഭാവസാന്ദ്രമായ പാട്ടുകള്‍ നിറച്ച ഗായകനായ പി ജയചന്ദ്രന്റെ നിര്യാണത്തില്‍ അഗാധ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. സംഗീതാരാധാകര്‍ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു അദ്ദേഹം. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

പ്രണയവും വിരഹവുമെല്ലാം ഭാവപൂര്‍ണമായ ശബ്ദത്താല്‍ അദ്ദേഹം അനശ്വരമാക്കി. സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ അര്‍ഹതയ്ക്കുള്ള അംഗീകാരമായി പലകുറി അദ്ദേഹത്തെ തേടിയെത്തി. അനുരാഗ ഗാനം പോലെയും മഞ്ഞലയില്‍ മുങ്ങി തോര്‍ത്തിയും അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇനിയും തലമുറകള്‍ ഏറ്റുപാടും.

Read Also: ആ ഗാനമാധുരി നിലച്ചു; ഭാവ ഗായകൻ പി ജയചന്ദ്രന് വിട

മാഞ്ഞുപോകാത്തെതാരു പാട്ടോര്‍മയായി ഭാവഗായകന്‍ എക്കാലവും സംഗീതാരാധകരുടെ മനസില്‍ നിറയും. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്കും ഭാവസാന്ദ്രമായ പാട്ടുകള്‍ക്കും മരണമില്ല. പി ജയചന്ദ്രന്റെ നിര്യാണത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും സംഗീതാസ്വാദകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ അനുശോചന കുറിപ്പിൽ പറഞ്ഞു.

Key Words: p jayachandran obituary, condolences by mv govindan master, cpim

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News