മതപരമായ ധ്രുവീകരണം നടത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ശ്രമമാണ് മുസ്ലീംലീഗും കോണ്‍ഗ്രസും വടകരയില്‍ നടത്തിയത്: പി ജയരാജന്‍

കെ കെ ശൈലജയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും മുസ്ലീം ലീഗം ശ്രമം നടത്തിയെന്ന് പി ജയരാജന്‍. വ്യാജപ്രചരണങ്ങള്‍ നടത്തി ഒപ്പം ശൈലജ ടീച്ചര്‍ മുസ്ലീം വിരുദ്ധ ആണെന്ന് നുണപ്രചാരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. മതപരമായ ധ്രുവീകരണം നടത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഉള്ള ശ്രമമാണ് മുസ്ലീംലീഗും കോണ്‍ഗ്രസും വടകരയില്‍ നടത്തിയത്. കാഫിര്‍ വിവാദത്തിലും പി ജയരാജന്‍ പ്രതികരിച്ചു.

ALSO READ: കോഴിക്കോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നേരെ മര്‍ദ്ദനം

കെ കെ ശൈലജയെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസും ലീഗും ശ്രമിച്ചു. മുസ്ലീം വിരുദ്ധ എന്ന് സ്ഥാപിക്കുന്ന രീതിയിലുള്ള നുണ പ്രചാരണങ്ങള്‍ നടത്തി. ചാനലില്‍ നടത്തിയ അഭിമുഖത്തെ തിരുത്തി കോണ്‍ഗ്രസും ലീഗും പ്രചരിപ്പിച്ചു.വടകരയില്‍ കോണ്‍ഗ്രസും ലീഗുമാണ് മത ദ്രുവീകരണം നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റ് സിപിഎമ്മിന്റെ തലയിലിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചു. വിവാദ പോസ്റ്റ് വര്‍ഗീയ പ്രചരണമാണ് എന്ന് പറഞ്ഞുകൊണ്ട് എല്‍ഡിഎഫിലെ ഭാസ്‌കരന്‍ മാസ്റ്റര്‍ ആണ് പരാതി നല്‍കിയത്. ഇതിന്റെ പിന്നില്‍ ആരാണെന്ന് ഉള്ളത് പുറത്തു വരണം. ആദ്യം പരാതി നല്‍കിയത് വടകരയിലെ എല്‍ഡിഎഫ് നേതൃത്വമാണ്. ഈ വിഷയത്തില്‍ ആദ്യം പരാതി നല്‍കിയത് സിപിഎമാണ്. ഇതെല്ലാം മറച്ചുവെച്ച് സിപിഎമ്മിനെ തെറ്റുകാരാക്കാന്‍ ശ്രമിക്കുന്നു. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും പി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News