ജാതി സംഘടനകളെ കൂട്ടുപിടിച്ചാണ് ആര്‍എസ്എസിന്റെ പുതിയ വര്‍ഗീയ പ്രവര്‍ത്തനം; അതിനെയാണ് നമ്മള്‍ ചെറുക്കേണ്ടത്:പി ജയരാജന്‍

കേരളത്തില്‍ ആര്‍എസ്എസിന്റെ നുഴഞ്ഞുകയറ്റത്തിന് പുതിയ രീതികള്‍ അവലംബിച്ചിരിക്കുകയാണെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍ പറഞ്ഞു. ജാതി സംഘടനകളെ ആശ്രയിച്ച് കൊണ്ട് വര്‍ഗീയത പ്രവര്‍ത്തിപ്പിക്കുക. നായാടി മുതല്‍ നമ്പൂതിരി വരെ രുമിക്കണമെന്നാണ് ബിജെപി ഉയര്‍ത്തുന്നത്. ജാതീയമായ അടിമത്വം നിലനിന്ന സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയത് നവോത്ഥാന പ്രസ്ഥാനങ്ങളാണ്. നവോത്ഥാന പ്രസ്ഥാനത്തിന്റെ കൊടി പിന്നീട് ഉയര്‍ത്തിയത് കമ്മ്യൂണിസ്റ്റുകാരാണ്. ഇവിടെ ജാതി രാഷ്ട്രീയത്തിലൂടെ മതവര്‍ഗീയത ശക്തിപ്പെടുത്താനുള്ള ശ്രമം നടത്തുമ്പോള്‍ അതിനെതിരെ പോരാട്ടം നടത്തണം. വര്‍ഗീയത നാനാപ്രകാരത്തില്‍ നമ്മുടെ സമൂഹത്തില്‍ ശക്തപ്പെടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘നവംബറില്‍ നഷ്ടപ്പെട്ടാല്‍… ഇനി ഒരങ്കത്തിനില്ല..’; തോല്‍വി മുന്നില്‍ കണ്ട് ട്രംപ്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News