പി വി അൻവറിന്റെ ശ്രമം വലതുപക്ഷ മാധ്യമങ്ങളുടെ കൈയടി നേടാൻ: പി ജയരാജൻ

P Jayarajan

പി വി അൻവറിന്റെ ശ്രമം വലതുപക്ഷ മാധ്യമങ്ങളുടെ കൈയടി നേടാനെന്ന് പി ജയരാജൻ. നിരവധി വെല്ലുവിളികളെ അതിജീവിച്ച പാർട്ടിയാണ് സിപിഐ എം. പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ചാൽ പ്രവർത്തകർ പ്രതിരോധിക്കും. പാർട്ടിയുടെ കരുത്തിനെക്കുറിച്ച് അൻവറിന് വലിയ ധാരണയില്ല. സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് ചാഞ്ഞാൽ മുറിക്കും. മുഖ്യമന്ത്രിക്കെതിരെ നിന്ദ്യമായ ആരോപണമാണ് അൻവർ ഉന്നയിച്ചത്.

Also Read: പി വി അൻവർ ശത്രുക്കളുടെ കൈയിലെ ആയുധമാണ്; മുഖ്യമന്ത്രിക്ക് നേരെയുള്ള കടന്നാക്രമണത്തിന് പിന്നിൽ നേതൃത്വത്തെ തകർക്കുക എന്ന ലക്ഷ്യം: ടി പി രാമകൃഷ്ണൻ

പാർട്ടി പ്രവർത്തകർ തീയായി കത്തിജ്വലിച്ചാൽ ഈയ്യാംപാറ്റകൾ വെന്തെരിയും. സി പി ഐ എം എന്നത് കൂട്ടായ നേതൃത്വമാണ്. സർക്കാറിൻ്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പാർട്ടി ഇടപെടേണ്ടതില്ലെന്നാണ് നയം. പിണറായി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് അൻവർ നടത്തുന്നത്. മുഹമ്മദ് റിയാസിനെക്കുറിച്ച് പറഞ്ഞത് വിഷലിപ്തമായ കാര്യങ്ങളാണ്. ദുഷ്ടലാക്കോടെയായാണ് അൻവറിൻ്റെ പരാമർശങ്ങളെന്നും അദ്ദേഹം തുറന്നടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News