തകര്‍ക്കാന്‍ വരുന്നവരെയും സ്വീകരിക്കുന്ന സംസ്‌കാരമാണ് കണ്ണൂരിന്; സുരേഷ് ഗോപിയെ കണ്ണൂരിലേക്ക് സ്വാഗതം ചെയ്ത് പി ജയരാജന്‍

തകര്‍ക്കാന്‍ വരുന്നവരെയും സ്വീകരിക്കുന്ന സംസ്‌കാരമാണ് കണ്ണൂരിനുള്ളതെന്ന് പി ജയരാജന്‍. അതുകൊണ്ടുതന്നെ സുരേഷ് ഗോപിയെ കണ്ണൂരിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും തൃശൂര്‍ എടുക്കാന്‍ പോയിട്ട് കണ്ടതാണല്ലോ എന്നും പി ജയരാജന്‍ പറഞ്ഞു.

Also Read : സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം; പി ജയരാജന്‍

സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു. സഹകരണ ബാങ്കില്‍ നിക്ഷേപിച്ചവര്‍ക്ക് ഒരു ചില്ലിക്കാശ് നഷ്ടമാകില്ല എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട് ഇതിലപ്പുറം എന്ത് ഉറപ്പാണ് ഒരു സര്‍ക്കാരിന് നല്‍കാന്‍ കഴിയുകയെന്ന് പി ജയരാജന്‍ വ്യക്തമാക്കി.

Also Read : കോണ്‍ഗ്രസിന് സംഘപരിവാര്‍ മനസ്സ്; കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് മുഖ്യമന്ത്രി

കരുവന്നൂര്‍ മാത്രമാണോ ഇവിടുത്തെ സഹകരണ ബാങ്ക്, മാധ്യമങ്ങള്‍ സഹകരണ പ്രസ്ഥാനത്തിന്റെ നന്മ കാണണം. നിക്ഷേപ സുരക്ഷിതത്വം മാത്രമല്ല വായ്പ എടുത്തവരേയും പരിഗണിക്കും. സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് ചില മാധ്യമങ്ങളും കൂട്ടു നില്‍ക്കുന്നുവെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News