തയ്യൽ തൊഴിലാളികളെയും ടീച്ചർമാരെയും അധിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി; ‘വടകരയിലെ ജനങ്ങൾ ഇതിന് മറുപടി നൽകും’: പി ജയരാജൻ

കെ കെ ശൈലജ ടീച്ചർക്കെതിരായ വിദ്വേഷ പരാമർശങ്ങൾക്കിടയിൽ തയ്യൽ തൊഴിലാളികളെയും ടീച്ചർമാരെയും അധിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി. മുൻ എം എൽ എയും സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗവുമായ പി ജയരാജനാണ് ഇക്കാര്യം സ്ക്രീൻഷോട്ട് സഹിതം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ശൈലജ ടീച്ചർക്കെതിരെ നടക്കുന്ന വ്യക്തിഹത്യ യുഡിഎഫ് നേതൃത്വം നേരിട്ട് നടത്തുന്നതാണ് എന്ന് വ്യകതമാക്കാനാണ് പി ജയരാജൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ALSO READ: മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു

‘തയ്യൽ ടീച്ചറുടെ കഷ്ണം ആർക്കെങ്കിലും കിട്ടിയെങ്കിൽ തരുന്നവർക്ക് സമ്മാനം തരുന്നതാണ്’ എന്നാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഷോബിൻ തോമസ് ഒരു ഫേസ്ബുക് പോസ്റ്റിന് കമന്റായി രേഖപ്പെടുത്തിയത്. ഈ കമൻ്റിലെ ഒരു വിഷയം തൊഴിലാളി വിരുദ്ധതയാണെന്ന് പി ജയരാജൻ പറയുന്നു. ഹൈസ്കൂളിൽ സയൻസ് ടീച്ചർ ആയിരുന്ന ശൈലജ ടീച്ചറിനെ തയ്യൽ ടീച്ചർ എന്ന് പറയുന്നതിലൂടെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി തയ്യൽ തൊഴിലാളികൾ / ടീച്ചർമാർ മോശമായ എന്തോ ജോലിയാണ് ചെയ്യുന്നത് എന്ന ധ്വനിയാണ് ഉണ്ടാക്കുന്നതെന്നും ഫേസ്ബുക് പോസ്റ്റിൽ ജയരാജൻ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ALSO READ: ആൽബർട്ട് ഐൻസ്റ്റീനെ പോലുള്ളവർ ഇരിക്കേണ്ട ഇടത്താണ് വിരുദ്ധമായി ചിന്തിക്കുന്നവരുള്ളത്; അതാണ് കേരള സർവ്വകലാശാലയുടെ ഗതികേടെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

വടകരയിലെ യുഡിഎഫ് വനിതാ എംഎൽഎയും തൃക്കാക്കര വനിതാ എംഎൽഎയും ഇന്ന് ശൈലജ ടീച്ചർക്കെതിരായ അധിക്ഷേപ പ്രചാരണത്തെ ന്യായീകരിക്കാൻ പത്ര സമ്മേളനം നടത്തി വെല്ലുവിളിക്കുന്നത് കേട്ടു. ഏതെങ്കിലും ഉത്തരവാദപ്പെട്ട നേതാക്കൾ ടീച്ചറെ ആക്ഷേപിച്ചു കമന്റ് ചെയ്തിട്ടുണ്ടോ എന്ന്..ഒന്നല്ല ..ഒരുപാടുണ്ട്.. “ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ” എന്ന് പറഞ്ഞോണ്ടിരിക്കുന്ന വനിതാ എം എൽ എ യുടെ അറിവിലേക്ക്…ഇത് യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്ററുടെ കമന്റാണ് .വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെയും വ്യാജ യൂത്ത് പ്രസിഡന്റിന്റെയും അടുത്ത അനുയായിയും.

ശൈലജ ടീച്ചർക്കെതിരെ നടക്കുന്ന വ്യക്തിഹത്യ യുഡിഎഫ് നേതൃത്വം നേരിട്ട് നടത്തുന്നതാണ് എന്നത് വ്യക്തമാണ്. ഈ കമൻ്റിലെ മറ്റൊരു വിഷയം തൊഴിലാളി വിരുദ്ധതയാണ്. ഹൈസ്കൂളിൽ സയൻസ് ടീച്ചർ ആയിരുന്ന ശൈലജ ടീച്ചറിനെ തയ്യൽ ടീച്ചർ എന്ന് പറയുന്നതിലൂടെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി തയ്യൽ തൊഴിലാളികൾ / ടീച്ചർമാർ മോശമായ എന്തോ ജോലിയാണ് ചെയ്യുന്നത് എന്ന ധ്വനിയാണ് ഉണ്ടാക്കുന്നത്. നേരത്തെ തൊഴിലുറപ്പ് തൊഴിലാളികളെ അധിക്ഷേപിച്ചതും ഇതേ യുഡിഎഫ് സംഘമാണ്…
വടകരയിലെ ജനങ്ങൾ ഇതിന് മറുപടി നൽകും…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News