സ്‌പീക്കർ എ എൻ ഷംസീറിന്‌ നേരെ വന്നാൽ യുവമോർച്ചക്കാർ വിവരമറിയും: പി ജയരാജൻ

ജോസഫ്‌ മാഷുടെ കൈവെട്ടിയത്‌ പോലെ സ്‌പീക്കർ എ എൻ ഷംസീറിന്‌ നേരെ വന്നാൽ യുവമോർച്ചക്കാർ വിവരമറിയുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. ഷംസീറിനെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്നത് ആർ എസ് എസിന്റെ വ്യാമോഹം മാത്രമാണ്, അദ്ദേഹം നടത്തിയ പ്രസംഗത്തെ ദുർവ്യാഖ്യാനിച്ച്‌ ഹിന്ദുവിരുദ്ധമായി ചിത്രീകരിക്കുകയാണെന്നും ഉത്തരവാദിത്ത ബോധത്തോടെയാണ്‌ ഭരണഘടനാപദവിയിലിരിക്കുന്ന ഷംസീർ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഐതിഹ്യങ്ങളെയോ പുരാണങ്ങളെയോ ദൈവങ്ങളെയോ എ എൻ ഷംസീർ ആക്ഷേപിച്ചിട്ടില്ല. ശാസ്‌ത്രബോധം പ്രചരിപ്പിക്കുകയെന്ന പൗരന്റെ മൗലിക ചുമതലയാണ്‌ നിർവഹിച്ചത്‌. ശാസ്‌ത്രത്തിന്‌ പകരം വെക്കാവുന്നതല്ല ഐതിഹ്യങ്ങൾ. ശാസ്‌ത്രത്തെ മറച്ചുപിടിച്ച്‌ കെട്ടുകഥകൾ പ്രചരിപ്പിച്ചതും വിശ്വാസത്തെ അധിക്ഷേപിച്ചതും പ്രധാനമന്ത്രിയാണ്‌. കോവിഡ്‌ മഹാമാരികാലത്ത്‌ രാജ്യത്തെകൊണ്ട്‌ പാട്ടകൊട്ടിച്ചതും വിളക്ക്‌കൊളുത്താൻ പറഞ്ഞതും ഇതേ വിദ്വാനാണ്‌.

Also Read: ബോണക്കാട് തകർന്ന ലയങ്ങളുടെ അറ്റകുറ്റപ്പണികൾ ഓണം കഴിഞ്ഞാലുടൻ: മന്ത്രി വി ശിവൻകുട്ടി

എ എൻ ഷംസീർ ജനിച്ച മതത്തിന്റെ പേരടക്കം പറഞ്ഞ്‌ വിദ്വേഷം പ്രചരിപ്പിക്കാനാണ്‌ യുവമോർച്ചക്കാർ ശ്രമിച്ചത്‌. എ എൻ ഷംസീർ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്‌. അദ്ദേഹത്തിനെതിരായ ഏതൊരു നീക്കത്തെയും ജനം പ്രതിരോധിക്കും. ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ചാൽ അതിശക്തമായ ജനകീയ പ്രതിഷേധമുണ്ടാവും. എംഎൽഎ ഓഫീസിൽ കയറും കൈവെട്ടും തെരുവിൽ നേരിടുമെന്നൊക്കെയുള്ള യുവമോർച്ച നേതാവിന്റെ ഭീഷണി കൈയിൽവച്ചാൽ മതി പി ജയരാജൻ പറഞ്ഞു.

അതേസമയം, ഷംസീറിന് ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാകുമെന്നായിരുന്നു
യുവമോർച്ച ജനറൽ സെക്രട്ടറി കെ ഗണേഷിന്റെ ഭീഷണി.തലശ്ശേരിയിൽ നടന്ന പൊതുയോഗത്തിലായിരുന്നു സ്പീക്കർക്കെതിരെ യുവമോർച്ച നേതാവിന്റെ കൊലവിളി പ്രസംഗം.

സ്പീക്കർ എ എൻ ഷംസീർ ഹിന്ദു വിശ്വാസങ്ങളെ വൃണപ്പെടുത്തിയെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു യുവ മോർച്ച നേതാവിന്റെ ഭീഷണി.സ്പീക്കർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയും ഭീഷണി മുഴക്കിയുമായിരുന്നു കെ ഗണേഷിന്റെ പ്രസംഗം. എസ്ഡിപിഐയും ആർഎസ്എസ്സും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് സമ്മതിക്കുന്നതാണ് യുവമോർച്ച നേതാവിന്റെ പ്രസംഗമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

Also Read: കേന്ദ്ര ഖനനനിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത തേടി കേരളം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News