സംഘപരിവാർ കോൺഗ്രസുകാർക്ക് അഭയസ്ഥാനമാകുമ്പോൾ നിർഭയം ഫാസിസത്തിനെതിരെ പോരാടുന്ന ഇതുപോലുള്ള യുവജനങ്ങളാണ് നമ്മുടെ കരുത്ത്: പി ജയരാജൻ

സോഷ്യൽമീഡിയ പോസ്റ്റിട്ടതിന് ആർ എസ് എസ് സംഘം ആക്രമിച്ച ബാലസംഘം പ്രവർത്തകനും പ്ലസ്‌ വൺ വിദ്യാർത്ഥിയുമായ മിഥുൻ നരോത്തിനെ സന്ദർശിച്ച് പി ജയരാജൻ. ബാലസംഘം നേതാവ് ആരുമായും സംഘർഷത്തിൽ ഏർപ്പെട്ടതിനല്ല ആക്രമിച്ചതെന്നും 15 വർഷം മുമ്പ് ആരാധനാലയത്തിൽ വെച്ച് ബോംബ് നിർമ്മിക്കുന്നതിനിടയിൽ രണ്ട് ആർ എസ് എസുകാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് പോസ്റ്റിട്ടതിണെന്നും പി ജയരാജൻ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

ALSO READ: കർഷക പ്രതിഷേധം; കർഷകന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് – ഹരിയാന ഹൈക്കോടതി

മാധ്യമങ്ങളിലെല്ലാം പത്മജ വേണുഗോപാൽ കോൺഗ്രസ് കൂടാരത്തിൽ നിന്ന് ബിജെപിയിലേക്ക് കാല് മാറിയ വാർത്ത ചർച്ച ചെയ്യുന്ന അവസരത്തിലാണ് മിഥുൻ നരോത്തിനെ സന്ദർശിക്കാൻ വീട്ടിലെത്തിയത് എന്നും ജയരാജൻ പറഞ്ഞു. മാർച്ച് മൂന്നിന് ആയിരുന്നു ഉത്സവം കാണാനെത്തിയ മിഥുനെ കാവിൽ വെച്ച് ആർഎസ്എസുകാർ കൂട്ടം ചേർന്ന് ആക്രമിച്ചത്. ചികിത്സക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് ജയരാജൻ കാണാൻ എത്തിയത്.

അധികാരത്തിൽ നിന്ന് തുടർച്ചയായി വിട്ട് നിൽക്കുമ്പോൾ അധികാരസ്ഥാനമുള്ള സംഘപരിവാർ കോൺഗ്രസുകാർക്ക് അഭയ സ്ഥാനമാകുമ്പോൾ നിർഭയം ഫാസിസത്തിനെതിരെ പോരാടുന്ന ഇതുപോലുള്ള യുവജനങ്ങളാണ് നമ്മുടെ കരുത്ത് എന്ന് പി ജയരാജൻ കുറിച്ചു.

ALSO READ: ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹന വില 2 ശതമാനം വരെ വർധിപ്പിക്കും

പി ജയരാജന്റെ ഫേസ്ബുക് പോസ്റ്റ്

ഇന്ന് മാധ്യമങ്ങളിലെല്ലാം പത്മജ വേണുഗോപാൽ എന്ന നേതാവ് കോൺഗ്രസ് കൂടാരത്തിൽ നിന്ന് ബി.ജെ.പിയിലേക്ക് കാല് മാറിയ വാർത്ത ചർച്ച ചെയ്യുന്ന അവസരത്തിലാണ് ചെറുവാഞ്ചേരിയിലെ ബാലസംഘം പ്രവർത്തകനും +1 വിദ്യാർത്ഥിയുമായ മിഥുൻ നരോത്തിനെ സന്ദർശിക്കാൻ അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയത്.
മാർച്ച് മുന്നിന് ഞായറാഴ്ച പുലർച്ചെ 1 മണിക്കാണ് അത്യാറക്കാവ് ഉത്സവം കാണാനെത്തിയ മിഥുനെ കാവിൽ വെച്ച് ഒരു സംഘം RSSകാർ ഭക്തൻമാരുടെ മുന്നിൽ വെച്ച് കൂട്ടം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
പരിക്കേറ്റ മിഥുൻ തലശ്ശേരി ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് ഈ ഞങ്ങൾ കണ്ടത്.
ഈ ബാലസംഘം നേതാവ് ആരുമായും സംഘർഷത്തിൽ ഏർപ്പെട്ടതിനാലല്ല ആക്രമിക്കപ്പെട്ടത്.2023 നവംബർ 10ന് നവമാധ്യമത്തിൽ ഒരു പോസ്റ്റിട്ടതിൻ്റെ പേരിലാണ് ആക്രമണത്തിനിരയായത്. 15 വർഷം മുമ്പ് ഇതേ ആരാധനാലയത്തിൽ വെച്ചാണ് ബോംബ് നിർമ്മിക്കുന്നതിനിടയിൽ രണ്ട് RSSകാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഇക്കാര്യം ഓർമ്മിപ്പിച്ചുകൊണ്ടാണ് മിഥുൻ പോസ്റ്റിട്ടത്.
ആരാധനാലയ മുറ്റത്ത് ആയുധ നിർമ്മാണത്തിനിടയിൽ ജീവനുള്ള ശരീരങ്ങൾ ചിന്നിച്ചി തറിയത് ഓർമ്മിപ്പിച്ചതാണ് ഈ വിദ്യാർഥിയെ ആക്രമിക്കാൻ കാരണമായത്. തിരിച്ചടികൾ ഓർക്കാനിഷ്ടമില്ലാത്തവരാണ് സംഘപരിവാർ ശക്തികൾ. എന്നാൽ അത് ഓർമ്മപ്പെടുത്തുകയും, സമൂഹത്തെ ജാഗ്രതപ്പെടുത്തുകയും ചെയ്യേണ്ടത് നല്ലൊരു ഭാവിക്ക് വേണ്ടിയുള്ള പ്രവർത്തനത്തിൽ അത്യാവശ്യമാണ്. അതാണ് മിഥുൻ ചെയ്തത്.
മിഥുനെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. അതോടൊപ്പം സംഘപരിവാറിനെതിരെ നിർഭയമായി പ്രതികരിച്ച മിഥുനെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു.
അധികാരത്തിൽ നിന്ന് തുടർച്ചയായി വിട്ട് നിൽകുമ്പോൾ അധികാരസ്ഥാനമുള്ള സംഘപരിവാർ കോൺഗ്രസ്സുകാർക്ക് അഭയസ്ഥാനമാകുമ്പോൾ നിർഭയം ഫാസിസത്തിനെതിരെ പോരാടുന്ന ഇതുപോലുള്ള യുവജനങ്ങളാണ് നമ്മുടെ കരുത്ത്.കോൺഗ്രസ്സിനോ അവരുടെ യുവജനസംഘടനകൾക്കോ സാധിക്കാത്ത ഒന്നുകൂടിയാണ് ഇത്…
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News