കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള നേതാക്കന്മാരുടെ പ്രവേശനത്തില്‍ ഏറ്റവും ഒടുവില്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത് പത്മജ വേണുഗോപാലാണ്. താന്‍ കോണ്‍ഗ്രസ് വിട്ട് പോകുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്ത തെറ്റാണെന്ന് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ച് മണിക്കൂറുകള്‍ക്കകം തന്നെയാണ് അവര്‍ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് ഉറപ്പായതും. പത്മജയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലടക്കം പോസ്റ്റുകളും അഭിപ്രായങ്ങളും പങ്കുവച്ചിരിക്കുന്നത്. ഇതിനിടയിലാണ് സിപിഐഎം നേതാവ് പി ജയരാജന്റെ പോസ്റ്റാണ് വൈറലാവുന്നത്. ” പെങ്ങള്‍ പോയി കണ്ട് സെറ്റായാല്‍ പിന്നാലെ ആങ്ങളയും പോകും… എന്നാണ് ഫേസ്ബുക്കില്‍ പി ജയരാജന്‍ കുറിച്ചത്. ഇതോടെ നിരവധി കമന്റുകളാണ് ഇതിന് പിറകേ വരുന്നത്.
ആരെങ്കിലും കെപിസിസി ആപ്പീസില്‍ വിളിച്ചിട്ട് പ്രസിഡന്റ് അവിടെ ഉണ്ടോ എന്നൊന്ന് തിരക്കണേ, ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് വടകരയിലെ വോട്ടര്‍മാര്‍ മുരളിയേട്ടനെ വിജയിപ്പിക്കുക, ലോക്‌സഭാ ഇലക്ഷന്‍ കഴിഞ്ഞറിയാം കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസ്ഥ, ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി സഖാവേ നമ്മുടെ മുദ്രാവാക്യം 100% ശരിയായിരുന്നു എന്ന് കാലം തെളിയിക്കുന്നു തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
ALSO READ: ഇ ഡി സമന്‍സിനെതിരെ തോമസ് ഐസക്കും കിഫ്ബിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
അതേസമയം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്ന പത്മജയുമായി ഇനി ഒരു ബന്ധവുമില്ലെന്നാണ് എംപിയും സഹോദരനുമായ കെ. മുരളീധരന്‍ പ്രതികരിച്ചത്. പാര്‍ട്ടി പത്മജയ്ക്ക് പരിഗണന നല്‍കിയിട്ടും അവര്‍ ചെയ്തത് ചതിയാണെന്നും തെരഞ്ഞെടുപ്പിലൂടെ ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here