പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍. പുരാവസ്തു തട്ടിപ്പ് കേസിലും പോക്‌സോ കേസിലും പ്രതിയായ ഒരാളോട് അടുത്ത ബന്ധം പുലര്‍ത്തുന്ന കെ. സുധാകരനെതിരെ മാധ്യമങ്ങള്‍ ഒന്നും മിണ്ടുന്നില്ലെന്നും തെറ്റിനെതിരെ നടപടിയെടുക്കുന്ന എസ്എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കാനാണ് ശ്രമമെന്നും പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Also Read- ‘17,500 രൂപയ്ക്ക് ഫേഷ്യല്‍ ചെയ്തു’; മുഖത്ത് പൊള്ളലേറ്റെന്ന പരാതിയുമായി 23കാരി
എസ്എഫ്‌ഐയ്ക്ക് ഗൗരവമായ തെറ്റ് പറ്റിയെന്ന് ചിത്രീകരിക്കാനാണ് വലതുപക്ഷ മാധ്യമങ്ങളുടെ ശ്രമം. തെറ്റിനെ തെറ്റായി കാണുന്ന നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. തെറ്റിനെതിരെ നടപടി എടുക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തെ പ്രതികൂട്ടില്‍ നിര്‍ത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും പി. ജയരാജന്‍ പറഞ്ഞു.
സുധാകരന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടരുത്. തെറ്റ് ചെയ്തിട്ടുണ്ടങ്കില്‍ അന്വേഷണ സംഘത്തോടും പൊതു സമൂഹത്തോടും പറയാന്‍ സുധാകരന്‍ ബാധ്യസ്ഥനാണ്. സുധാകരന്‍ ജാഗ്രത പാലിച്ചില്ല. കണ്ണൂരിലെ പഴയ കോണ്‍ഗ്രസ് നേതാവല്ല, നിലവില്‍ കെപിസിസി അധ്യക്ഷനാണ് കെ. സുധാകരന്‍. ഇത്രയും സംഭവങ്ങളുണ്ടായിട്ടും കെ. സുധാകരന്‍ മോന്‍സണ്‍ മാവുങ്കലിനെ ന്യായീകരിക്കുകയാണ്. പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട ജാഗ്രത പാലിച്ചില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ പറഞ്ഞെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് ഈ ഹീന നടപടിയില്‍ എന്താണ് പറയാനുള്ളതെന്നും പി. ജയരാജന്‍ ചോദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here