ട്രെയിനുകളില്‍ സ്ലീപ്പര്‍ ക്ലാസുകള്‍ വെട്ടികുറച്ച് എസി കമ്പാര്‍ട്ട്‌മെന്റ് അനുവദിച്ചതിനെ ന്യായീകരിച്ച് ബിജെപി നേതാവും റെയില്‍വെ അമിനിറ്റി ചെയര്‍മാനുമായ പി. കെ കൃഷ്ണദാസ്. എസിക്കാണ് ആവശ്യക്കാര്‍ കൂടുതല്‍ എന്നും ലാഭം കണക്കിലെടുത്താണ് തീരുമാനമെന്നുമാണ് ന്യായികരണം.
ട്രെയിനുകളില്‍ ബുക്കിംഗ് ലഭിക്കാതെ സാധാരണക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴാണ് മാവേലി, മലബാര്‍ ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടികുറച്ചത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അനുവദിക്കുന്ന കോച്ചുകളില്‍ കൂടുതലും എസിയാണ്. സാധാരണക്കാരനെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ ആണ് തീരുമാനം ന്യായീകരിച്ച് ബിജെപി നേതാവും റെയില്‍വെ അമിനിറ്റി ചെയര്‍മാനുമായ പി.കെ കൃഷ്ണദാസ് രംഗത്തെത്തിയത്.
Also Read : എംപി ഫണ്ട് സ്വന്തം വീടുപണിയാനും മകൻ്റെ വിവാഹത്തിനും ഉപയോഗിച്ച് ബിജെപി എംപി
ആവശ്യക്കാര്‍ കൂടുതല്‍ എസി കോച്ചുകള്‍ക്കാണെന്നും അത് പരിഗണിച്ചാണ് റെയില്‍വെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വെ ജീവനക്കാരുടെ എണ്ണത്തിലെ കുറവ് പരിഹരിക്കാനുള്ള നടപടികള്‍ റെയില്‍വെ സ്വീകരിച്ചു വരുന്നതായും കൃഷ്ണദാസ് വ്യക്തമാക്കി.
അതേസമയം ട്രെയിനുകള്‍ വെട്ടികുറച്ചും ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയും കേന്ദ്രം നടത്തുന്ന ജനദ്രോഹ നടപടികള്‍ക്കെതിരെ മറുപടിയും ഉണ്ടായില്ല. യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് കാണാന്‍ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായിരുന്നു ബി.ജെപി നിര്‍വ്വാഹക സമിതി അംഗം കൂടിയായ പി.കെ കൃഷ്ണദാസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here