ഭീഷണിപ്പെടുത്തുന്നവർക്ക് മാത്രം കേന്ദ്രം വിഹിതം നൽകുന്നു’: ബജറ്റിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി

ഇന്ത്യയെ തന്നെ മറന്ന ബജറ്റാണ് വന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര സർക്കാരിനു തന്നെ എങ്ങനെ മുന്നോട്ടു പോകുമെന്ന് നിശ്ചയമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത്. ഭൂരിപക്ഷമില്ലാത്ത സർക്കാരിനെ തൽക്കാലം താങ്ങി നിർത്താനുള്ള ബജറ്റാണിത്.

ALSO READ: ബിജെപി ഇതരമായി ചിന്തിക്കുന്നവരെ അവഗണിക്കുന്നതാണ് ഈ കേന്ദ്ര ബജറ്റ്: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്

കേരളത്തിൽ നിന്ന് ഒരു എം പി ഉണ്ടായാൽ പാലും തേനും ഒഴുക്കുമെന്നാണ് പറഞ്ഞതെന്നും ഇപ്പോൾ എംപിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തുന്നവർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ബജറ്റ് വിഹിതം നൽകുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ALSO READ: കിനാലൂരില്‍ ഭൂമിയുണ്ടല്ലോ, ഇനിയത് തലയില്‍ ചുമന്ന് ദില്ലിയില്‍ക്കൊണ്ട് കൊടുക്കണോ?; എയിംസ് വിഷയത്തില്‍ സുരേഷ്‌ഗോപിയ്ക്ക് മറുപടിയുമായി ഡോ. ടി.എം. തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News