സുപ്രഭാതം പത്രം കത്തിച്ചതില്‍ മറുപടിയില്ല; സമസ്തയുമായി പ്രശ്‌നങ്ങളിലെന്ന് കുഞ്ഞാലിക്കുട്ടി

സമസ്തയുമായുള്ള അഭിപ്രായ വ്യത്യാസം തുറന്ന് പറഞ്ഞ് മുസ്ലീം ലീഗ് നേതൃത്വം. സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനം ബഹിഷ്‌ക്കരിച്ചതില്‍, പാര്‍ട്ടി കമ്മിറ്റിയാണ് പ്രധാനമെന്ന് സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കാലത്ത് സുപ്രഭാതം മുസ്ലീം ലീഗിനെ വേദനിപ്പിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സുപ്രഭാതം ഉദ്ഘാടന തീയതി മുടിനാരിഴ കീറി നോക്കണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ഗള്‍ഫ് എഡിഷന്റെ ഉദ്ഘാടനം ബഹിഷ്‌ക്കരിച്ചാണ് ലീഗ് യോഗം കോഴിക്കോട് ചേര്‍ന്നത്. മാസങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചതാണ് സുപ്രഭാതം ഗള്‍ഫ് എഡിഷന്റെ ഉദ്ഘാടനം. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് ക്ഷണം ഉണ്ടായിരുന്നു.

എന്നാല്‍ അതേ ദിവസം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്ത് സമസ്തയുമായി പോര് മുസ്ലീം ലീഗ് കടുപ്പിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് സുപ്രഭാതം മുസ്ലീം ലീഗിനെ വേദനിപ്പിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതവരെ അറിയിച്ചിട്ടുണ്ട്. സുപ്രഭാതം ഉദ്ഘാടന തിയ്യതി മുടിനാരിഴ കീറി നോക്കണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സുപ്രഭാതം പത്രം കത്തിച്ചതില്‍ മറുപടി പറയാതെ കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞു മാറി. സമസ്തയുമായി പ്രശ്‌നങ്ങളിലെന്ന് ആര്‍ത്തിക്കുമ്പോഴും ഒത്തുതീര്‍പ്പിനില്ലെന്ന സന്ദേശമാണ് ലീഗ് നേതൃത്വം നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News