‘വൈദ്യശാസ്ത്രം ജനങ്ങള്‍ക്ക് എന്നതായിരുന്നു ഡോ. മോഹൻലാലിന്റെ ആപ്തവാക്യം’; നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ.പി.കെ.മോഹൻലാലുടെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആയുര്‍വേദ രംഗത്ത് പാരമ്പര്യത്തെയും ആധുനികതയെയും പരസ്പരം ബന്ധിപ്പിക്കുന്ന സമീപനമാണ് മോഹൻലാലുടെതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യശാസ്ത്രം ജനങ്ങള്‍ക്ക് എന്നതായിരുന്നു മോഹൻലാലിന്റെ ആത്യന്തികമായ ആപ്തവാക്യം എന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ കുറിച്ചു.

Also read:വ്യാജ നിയമനത്തട്ടിപ്പ് കേസ് ; നാലാം പ്രതി ബാസിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

അനുശോചനകുറിപ്പിന്റെ പൂർണരൂപം ;

ആയുര്‍വേദ ചികിത്സയെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു ഡോ. മോഹന്‍ലാല്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആയുര്‍വേദ രംഗത്ത് പാരമ്പര്യത്തെയും ആധുനികതയെയും പരസ്പരം ബന്ധിപ്പിക്കുന്ന സമീപനം അദ്ദേഹം എന്നും കൈക്കൊണ്ടു. വൈദ്യശാസ്ത്രം ജനങ്ങള്‍ക്ക് എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആത്യന്തികമായ ആപ്തവാക്യം. അതിനനുസൃതമായി മാത്രമാണ് അദ്ദേഹം ജീവിതത്തിലുടനീളം പ്രര്‍വത്തിച്ചത്.

പല തലമുറകള്‍ക്ക് ഗുരുനാഥനായിരുന്ന ഡോ. മോഹന്‍ലാല്‍ ആയുര്‍വേദ വൈദ്യശാസ്ത്ര രംഗത്ത് ഗവേഷണ ബുദ്ധിയോടെ പ്രവര്‍ത്തിച്ചു. താരതമ്യ ചികിത്സാ പദ്ധതി രംഗത്ത് തന്‍റേതായ സംഭാവന അര്‍പ്പിച്ചു. ആയുര്‍വേദ മെഡിക്കല്‍ കോളേജ് നവീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അദ്ദേഹം ചെലുത്തിയ ശ്രദ്ധയും എടുത്ത് പറയേണ്ടതാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Also read:‘ഈ പടത്തലവനെ സ്വീകരിച്ച ജനലക്ഷങ്ങൾക്ക് നന്ദി’; പോസ്റ്റർ പങ്കുവെച്ച് മമ്മൂട്ടി

ആയൂര്‍വേദ രംഗത്തെ മികച്ച ഡോക്ടറും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ.പികെ മോഹന്‍ലാലിന്റെ മരണം സംഭവിച്ചത് ഇന്ന് രാവിലെയായിരുന്നു. നാലാഞ്ചിറയുള്ള വസതിയിലാണ് അന്ത്യം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരളത്തിലെ ആയുര്‍വേദ വിദ്യാഭ്യാസം എന്ന പുസ്തകം അടക്കം നിരവധി കൃതികളുടെ കര്‍ത്താവാണ്. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് 7-ന് തൈയ്ക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News