ശൈലജ ടീച്ചർക്ക് എതിരെ നടക്കുന്നത് സംസ്കാരശൂന്യമായ സൈബർ ആക്രമണം: പി കെ ശ്രീമതി ടീച്ചർ

P K SREEMATHI

ശൈലജ ടീച്ചർക്കെതിരെ നടക്കുന്നത് സംസ്കാരശൂന്യമായ സൈബർ ആക്രമണമെന്ന് പി കെ ശ്രീമതി ടീച്ചർ പറഞ്ഞു. ഷാഫി പറമ്പിൽ അണികളെ നിലയ്ക്ക് നിർത്തണം. സ്ത്രീകളെ അധിക്ഷേപിക്കുന്നതാണോ കോൺഗ്രസ്സ് സംസ്കാരം. കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കണം. ശൈലജ ടീച്ചറുടെ ജനപ്രീതിയിൽ വിറളി പിടിച്ചവാണ് നീചമായ സൈബർ ആക്രമണം നടത്തുന്നതെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.

Also Read: ബിജെപിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കണം, ഇതിനായി രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് നിൽക്കുന്നു: പ്രകാശ് കാരാട്ട്

തന്റെ ചിത്രങ്ങളും ഇന്റര്‍വ്യൂവില്‍ പറയുന്ന കാര്യങ്ങളും തെറ്റായി പ്രചരിപ്പിക്കുന്നതിനെതിരെ കെ കെ ഷൈലജ ടീച്ചർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സമുദായിക നേതാക്കളുടെ ലെറ്റര്‍പാഡുകള്‍ പോലും വ്യാജമായി ചിത്രീകരിക്കുന്നു. ഇതൊക്കെയും എതിര്‍ സ്ഥാനാര്‍ത്ഥി അറിയാതെ നടക്കുന്നു എന്നത് വിശ്വസനീയമല്ല. അദ്ദേഹം അത് നിരുത്സാഹപ്പെടുത്തണം. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ഒഫീഷ്യല്‍ പേജില്‍ വരെ വ്യാജവാര്‍ത്ത വരുന്നുവെന്നും ഇതിനെതിരെ പരാതി നൽകുമെന്നും കെ കെ ശൈലജ ടീച്ചർ അറിയിച്ചിരുന്നു.

Also Read: വന്യജീവി ആക്രമണം; കേരളത്തിൽ വൈകാരിക പ്രതികരണം നടത്തുന്ന യുഡിഎഫ് എംപിമാർ ദില്ലിയിലെത്തിയാൽ വായ തുറക്കില്ല: എ കെ ശശീന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News