കലോത്സവ വിധികർത്താവ് ഷാജിയുടെ മരണം; കെ സുധാകരൻ അനാവശ്യമായി രാഷ്ട്രീയം കലർത്തുന്നു: പി കെ ശ്രീമതി

കലോത്സവ വിധികർത്താവ് ഷാജിയുടെ മരണത്തിൽ കെ സുധാകരൻ അനാവശ്യമായി രാഷ്ട്രീയം കലർത്തുന്നുവെന്ന് പി കെ ശ്രീമതി ടീച്ചർ. ഷാജിയുടെ മരണം ദൗർഭാഗ്യകരമാണ്. കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന സമീപനം സുധാകരൻ തിരുത്തണം. എസ് എഫ് ഐ ഷാജിക്കെതിരെ പരാതി നൽകിയിട്ടില്ല. കലോത്സവ സംഘാടകരും കോളേജുമാണ് പരാതി നൽകിയത്. സമഗ്രമായ അന്വേഷണം നടക്കട്ടേയെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. ശ്രീമതി ടീച്ചറുടെ നേതൃത്വത്തിൽ സി പി ഐ എം നേതാക്കൾ ഷാജിയുടെ അമ്മയെ സന്ദർശിച്ചു.

Also Read: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ പുനർനാമകരണ മേള

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News