ബിജെപി നേതൃത്വത്തിന് കൂടുതല്‍ തലവേദനയായി ഗുസ്തി താരങ്ങളുടെ സമരം

ഗുസ്തി താരങ്ങളുടെ സമരം ബിജെപി നേതൃത്വത്തിന് കൂടുതല്‍ തലവേദനായകുന്നു. അതിനിടെ പിടി ഉഷ സമരത്തിനെതിരായി നടത്തിയപരാമര്‍ശവും വിവാദമായിക്കഴിഞ്ഞു. ഉഷയുടെ പ്രസ്താവന ലജ്ജാകരമെന്നും മാപ്പ് പറയണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് പികെ ശ്രീമതി ടീച്ചര്‍ ആവശ്യപ്പെട്ടു.

ഓരോ ദിവസവും കഴിയുംതോറും ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ വര്‍ധിച്ചു വരുന്നത് ബിജെപിയ്ക്ക് വലിയ തലവേദന തന്നെയാണ്. കായിക മേഖലയില്‍ നിന്നുള്ള കൂടുതല്‍ താരങ്ങളും വിവധ സംഘടനകളും രംഗത്തെത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഗുസ്തി താരങ്ങളുടെ സമരത്തില്‍ പങ്കു ചേരുകയും പൊലീസിന് നിവേദനം നല്‍കുകയും ചെയ്തത്.

എന്നാല്‍ സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചിട്ട് പോലും ലൈംഗിക ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണിനെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. ഇത് അങ്ങേയറ്റം അവലപനീയമെന്നാണ് പി കെ ശ്രീമതി ടീച്ചര്‍ ചൂണ്ടിക്കാട്ടിയത്.

അതിനിടയില്‍ പിടി ഉഷ സമരം ചെയ്യുന്ന താരങ്ങള്‍ക്കെതിരെ രംഗത്തെത്തിയതും വലിയ വിവദത്തിലേക്കാണ് നീങ്ങുന്നത്. പിടി ഉഷക്കെതിരെ വിമര്‍ശനവും ശക്തമാകുന്നുണ്ട്. കായിക താരങ്ങളും രാഷ്ട്രീയ നേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തുന്നുണ്ട്. പിടി ഉഷയുടെ പ്രസ്താവന ലജ്ജാകരമെന്നും നാണക്കേട് ഉണ്ടാക്കുന്നതെന്നും പികെ ശ്രീമതി ടീച്ചര്‍ വിമര്‍ശിച്ചു.

സമരം നടത്തുന്ന താരങ്ങളെ പിടി ഉഷ സന്ദര്‍ശിക്കണമെന്നും പരാമര്ഡശത്തില്‍ മാപ്പ് പറയണമെന്നും ശ്രീമതി ടീച്ചര്‍ ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News