‘അത്യന്തം ക്രൂരം, ചിന്തിക്കാന്‍ പോലും കഴിയാത്തത്’; കല്ലമ്പലത്തെ രാജുവിന്റെ വീട് സന്ദര്‍ശിച്ച് ശ്രീമതി ടീച്ചര്‍

തിരുവനന്തപുരം കല്ലമ്പലത്ത് കൊല്ലപ്പെട്ട രാജുവിന്റെ വീട് സന്ദര്‍ശിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി. കെ ശ്രീമതി ടീച്ചര്‍. സംഭവം അന്ത്യന്തം ക്രൂരമെന്ന് ശ്രീമതി ടീച്ചര്‍ പ്രതികരിച്ചു. ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ് രാജുവിന് സംഭവിച്ചിരിക്കുന്നത്. പ്രതികളില്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടാകും. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും പൊലീസ് നടത്തുന്നത് പഴുതടച്ചുള അന്വേഷണമാണെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു.

Also Read- മകളുടെ വിവാഹത്തിനൊരുക്കിയ പന്തലില്‍ അച്ഛന്റെ മൃതദേഹം; നൊമ്പരമായി രാജു; മൃതദേഹം സംസ്‌കരിച്ചു

മനുഷ്യന്‍ മൃഗമാകുന്ന തരത്തില്‍ എന്തോ ഉപയോഗിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണം. ഇതിനെതിരെ ജനരോക്ഷം ഉയര്‍ന്നു വരണം. സമൂഹത്തിന്റെ മനോഭാവം മാറണം. ഇത്തരം കൃതങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുമെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു.

Also read- ആറ് വർഷത്തെ പ്രണയം, ഒടുവിൽ മറ്റൊരു പെൺകുട്ടിയുമായി വിവാഹം; കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സൈനികൻ അറസ്റ്റിൽ

ഇന്നലെ പുലര്‍ച്ചെയാണ് കല്ലമ്പലത്ത് ക്രൂര കൊലപാതകം അരങ്ങേറിയത്. രാജുവിന്റെ അയല്‍വാസികൂടിയായ ജിഷ്ണുവും സുഹൃത്തുക്കളുമാണ് കൊല നടത്തിയത്. മകളെ വിവാഹം കഴിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ജിഷ്ണു പല തവണ രാജുവിനെ സമീപിച്ചിരുന്നു. എന്നാല്‍ ജിഷ്ണുവിന്റഎ ക്രിമിനല്‍ പശ്ചാത്തലം കാരണം രാജു വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. ഇതിനിടെ രാജു മകളുടെ വിവാഹം നിശ്ചയിച്ചു. ഇന്നലെ വിവാഹം നടക്കാനിരിക്കെയാണ് ജിഷ്ണുവും സംഘവുമെത്തി രാജുവിനെ ആക്രമിച്ചത്. ആദ്യം ആക്രമിച്ചത് മകളെയായിരുന്നു. തടയാനെത്തിയ രാജുവിന്റെ ഭാര്യയ്ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News