ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നല്‍കി മാര്‍ച്ച്; പി. കെ ശ്രീമതി ടീച്ചര്‍ പൊലീസ് കസ്റ്റഡിയില്‍

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നല്‍കി മാര്‍ച്ച് നടത്തിയതിന് പി.കെ ശ്രീമതി ടീച്ചറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മഹിളാ അസോസിയേഷന്‍ നേതാക്കളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുന്നതിനിടെയാണ് ശ്രീമതി ടീച്ചറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശ്രീമതി ടീച്ചറുടെ നേതൃത്ത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. സിപിഐഎം നേതാക്കളായ കെ.കെ ശൈലജ ടീച്ചര്‍, സി.എസ് സുജാത എന്നിവരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിന് പിന്നാലെയാണ് ശ്രീമതി ടീച്ചറിനെ കസ്റ്റഡിയില്‍ എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News