‘രാജ്യം ലജ്ജിക്കണം; അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്ന സംഭവം’; മണിപ്പൂരിലെ ക്രൂര വീഡിയോയില്‍ പി.കെ ശ്രീമതി ടീച്ചര്‍

മണിപ്പൂരില്‍ കുക്കി വിഭാഗത്തിലുള്ള രണ്ട് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി ടീച്ചര്‍. സംഭവത്തില്‍ രാജ്യം ലജ്ജിക്കണമെന്ന് ശ്രീമതി ടീച്ചര്‍ കൈരളി ന്യൂസിനോട് പറഞ്ഞു. അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്.

Also read- മണിപ്പൂരില്‍ കുക്കി സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സ്മൃതി ഇറാനിയുടെ പ്രതികരണം; ഏറെ വൈകിയെന്ന് പ്രതിപക്ഷം

ഇരുപത് വയസ് മാത്രമുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെയാണ് അതിക്രമം നടന്നത്. ഇത്രയും സംഭവിച്ചിട്ട് മണിപ്പൂരിലെ ജനവികാരം മനസിലാക്കാന്‍ രാജ്യത്തെ ഭരണ സംവിധാനത്തിന് കഴിയുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്നും പി കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു.

Also Read- മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോ പകര്‍ത്തി; കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം

മണിപ്പൂരില്‍ ഇത് മാത്രമല്ല സംഭവിച്ചിരിക്കുന്നത്. ഇത്തരം ഭീകരമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരാണ്. ജനങ്ങളെ തമ്മിലടിപ്പിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇത്രയും ക്രൂരമായ സംഭവം നടക്കുമ്പോള്‍ നോക്കുകുത്തിയാകുന്ന സര്‍ക്കാര്‍ വേറെ എവിടെയും ഉണ്ടാകില്ലെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News