സിപിഐഎം പഠന ഗവേഷണ കേന്ദ്രമായ ദില്ലിയിലെ സുര്‍ജിത് ഭവന്‍ അടപ്പിച്ച നടപടിയില്‍ വിമര്‍ശനവുമായി പി കെ ശ്രീമതി ടീച്ചര്‍. സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ശ്രീമതി ടീച്ചര്‍ കൈരളി ടി വിയോട് പറഞ്ഞു. സിപിഐഎമ്മിന്റെ അധീനതയിലുള്ള കെട്ടിടമാണിത്. ആ കെട്ടിടത്തില്‍ ഒരു പരിപാടി അവതരിപ്പിക്കുന്നതിനാണ് ദില്ലി പൊലീസ് തടസംപിടിച്ചത്. ജനാധിപത്യത്തെ അരുംകൊല ചെയ്യുന്ന നടപടിയാണിതെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു.
also read- പ്രതിഷേധങ്ങളെ ഭയം: സിപിഐഎം പഠന ഗവേഷണ കേന്ദ്രം ‘സുര്‍ജിത് ഭവന്‍’ പൂട്ടി ദില്ലി പൊലീസ്
ഇങ്ങനെ പോയാല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഭാവിയില്‍ ഒരവകാശവും ഉണ്ടായിരിക്കില്ല. ഇവിടെ നടക്കുന്നത് ഏകാധിപത്യഭരണമാണോ നടക്കുന്നത്? ജനാധിപത്യ അവകാശങ്ങള്‍ക്ക് ഒരു വിലയുമില്ലാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതിനുള്ള മറുപടി ജനങ്ങള്‍ നല്‍കുമെന്നും ശ്രീമതി ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
സിപിഐഎമ്മിന്റെ പഠന ഗവേഷണ കേന്ദ്രമായ സുര്‍ജിത് ഭവനില്‍ ജി ട്വന്റിക്ക് എതിരായി ‘വീ 20’ എന്ന പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് ദില്ലി പൊലീസ് രംഗത്തെത്തിയത്. മേധാ പട്ക്കര്‍ അടക്കമുള്ളവര്‍ പങ്കെടുക്കേണ്ട പരിപാടിയായിരുന്നു ഇത്. പരിപാടിക്ക് മുന്‍കൂര്‍ അനുമതി തേടിയില്ല എന്നാരോപിച്ചാണ് പൊലീസ് നടപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here