“രാജ്ഭവനിലിരുന്നാല്‍ രാജാവാകില്ല; തമാശച്ചിത്രങ്ങളിലെ നാലാംകിട കഥാപാത്രമായി ഗവര്‍ണര്‍ മാറി”: ആര്‍ഷോ

ഓരോ ദിവസം കഴിയുമ്പോഴും ഗവര്‍ണറുടെ നിലവാരം ഇടിയുന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ജനാധിപത്യപരമായ ചോദ്യങ്ങളെ ഗവര്‍ണര്‍ ഭയക്കുകയാണെന്നും ഗവര്‍ണര്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥനാണെന്നും ആര്‍ഷോ പറഞ്ഞു. രാജ്ഭവനില്‍ ഇരുന്നാല്‍ രാജാവാകില്ലെന്നും തമാശച്ചിത്രങ്ങളിലെ നാലാംകിട കഥാപാത്രമായി ഗവര്‍ണര്‍ മാറിയെന്നും ആര്‍ഷോ ഓര്‍മിപ്പിച്ചു.

ഉന്നത വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനാണ് സമരം. ജീവന്‍ നല്‍കേണ്ടി വന്നാലും അതില്‍നിന്നും പിന്മാറില്ല. എഫ്എഫ്‌ഐ ജനാധിപത്യ രീതിയിലാണ് സമരം നടത്തുന്നത്. ഇത് രാഷ്ട്രീയ സമരമാണ്. അതുകൊണ്ടുതന്നെ ഈ സമരം കരുത്തോടെ തുടരുമെന്നും കീലേരി അച്ചുവിന്റെ നിലവാരത്തിലേക്ക് എസ്എഫ്‌ഐയ്ക്ക് മറുപടി പറയാന്‍ കഴിയില്ലെന്നും ആര്‍ഷോ വ്യക്തമാക്കി.

Also Read : പെന്‍ഷന്‍ വിതരണം; കെഎസ്ആര്‍ടിസിക്ക് 71 കോടി കൂടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ നിരവധി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കുപറ്റി. പക്ഷെ, സമര മുദ്രാവാക്യത്തില്‍ നിന്ന് തങ്ങള്‍ പിന്നോട്ടു പോകില്ലെന്നും ബാനര്‍ നീക്കുന്നത് പൊലീസിന്റെ ജോലിയല്ലെന്നും ആര്‍ഷോ ഓര്‍മിപ്പിച്ചു. എസ്എഫ്‌ഐ സ്ഥാപിച്ച ബാനര്‍ മാത്രം അഴിച്ചു മാറ്റാന്‍ അനുവദിക്കില്ലെന്നും ആര്‍ഷോ പറഞ്ഞു.

ബാനര്‍ നീക്കം ചെയ്യല്‍ പൊലീസിന്റെ ഉത്തരവാദിത്വമല്ല. പൊലീസ് അത് ഏറ്റെടുക്കേണ്ടതുമില്ല. അത്തരം നീക്കങ്ങള്‍ എസ്എഫ്‌ഐ അനുവദിക്കില്ലെന്നും ഒരു ബാനര്‍ നശിപ്പിച്ചാല്‍ അതിന് പകരം നൂറെണ്ണം പകരം സ്ഥാപിക്കുമെന്നും ആര്‍ഷോ വ്യക്തമാക്കി. ഗവര്‍ണര്‍ അനുകൂല ബാനറുകളും ക്യാംപസിലുണ്ടെന്നും ഏതെങ്കിലും ചിലത് മാത്രം മാറ്റുക എന്നത് സാധ്യമല്ലെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration