ആലപ്പുഴയിലെ വ്യാജ ഡിഗ്രി ആരോപണം; നിഖില്‍ തോമസിന്റെ മുഴുവന്‍ ഡോക്യുമെന്റും ഒറിജിനലെന്ന് എസ്എഫ്‌ഐ

ആലപ്പുഴയിലെ വ്യാജ ഡിഗ്രി ആരോപണത്തില്‍ വിശദീകരണവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. വിഷയം എസ്എഫ്‌ഐ വിശദമായി പരിശോധിച്ചുവെന്നും ആരോപണ വിധേയനായ നിഖില്‍ തോമസിന്റെ മുഴുവന്‍ ഡോക്യുമെന്റും ഒറിജിനലാണെന്ന് ആര്‍ഷോ പറഞ്ഞു.

Also read- ‘രോഗം ബാധിച്ചിട്ട് 11 ദിവസം’; ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് രചനാ നാരായണന്‍കുട്ടി

രേഖകള്‍ എല്ലാം യഥാര്‍ഥ്യമാണ്. വ്യാജരേഖയെന്നത് തെറ്റായ പ്രചാരണമാണ്. നിഖില്‍ തോമസ് പരീക്ഷയെഴുതിയാണ് പാസായത്്. കായംകുളം കോളേജില്‍ പഠിച്ച ഡിഗ്രി കോഴ്‌സ് നിഖില്‍ റദ്ദാക്കിയിരുന്നുവെന്നും ആര്‍ഷോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിഖിലിന്റെ ഡോക്യുമെന്റുകള്‍ പരിശോധിച്ച ശേഷമായിരുന്നു ആര്‍ഷോയുടെ പ്രതികരണം.

Also read- ‘കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് എന്ത് ജവഹര്‍ലാല്‍ നെഹ്റു? എന്ത് ഇന്ത്യ?’; വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News